JHL

JHL

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് രാവിലെയാണ് ഉക്കിനടുക്കയില്‍ എത്തിയത്. തുടര്‍ന്ന് ആസ്പത്രി സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു

കാസര്‍കോട്(True News 6 April 2020):  ഉക്കിനടുക്കയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കില്‍ കോവിഡ് സെന്റര്‍ ഇന്ന് രാവിലെ പ്രവര്‍ത്തനമാരംഭിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് കോവിഡ് സെന്റര്‍ ഒരുക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് രാവിലെയാണ് ഉക്കിനടുക്കയില്‍ എത്തിയത്. തുടര്‍ന്ന് ആസ്പത്രി സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. വാര്‍ഡ്, ഐ.സി.യു, ലാബ് തുടങ്ങിയ സജീകരണങ്ങള്‍ ഉച്ചയോടെ പൂര്‍ത്തിയായി.  ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളും ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 100 കിടക്കകളും പത്ത് ഐ.സി.യു കിടക്കകളും കൂടി സജ്ജമാക്കാനാണ് പദ്ധതി.  കോവിഡ് ആശുപത്രിയില്‍ സേവനം അനുഷ്ടിക്കാന്‍ 27 പേരടങ്ങുന്ന വിദഗ്ധ സംഘം കാസർകോട് എത്തി. വിദഗ്ധ സംഘം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കും. അതേസമയം ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഡബിള്‍ ലോക് ഡൗണ്‍ വ്യാപിപ്പിക്കും. രോഗികളുടെ സന്പർക്ക പട്ടികയിലുള്‍പ്പെട്ടവരുടെ സാമ്പിള്‍ ശേഖരണവും പരിശോധനയും കൂടുതല്‍ വേഗത്തിലാക്കുനും തീരുമാനമായിട്ടുണ്ട്. ഇതിനായി ജില്ലയിൽ കൂടുതല്‍ സാന്പിള്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. അടുത്ത രണ്ടാഴ്ച കാസർകോട് നിര്‍ണായകമാണെന്നാണ് വിലയിരുത്തൽ.  
   

No comments