JHL

JHL

"ഡയാലിസിസ് സൗകര്യം അനുവദിക്കുമ്പോൾ മഞ്ചേശ്വരം താലൂക്കിനോട് അവഗണന ; മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ ഉടൻ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തണം " വെൽഫെയർ പാർട്ടി

മഞ്ചേശ്വരം (True News 8 April 2020):ജില്ലയിൽ സർക്കാർ ആശുപത്രികളിൽ മൂന്നിടത്ത് പുതുതായി ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തുമ്പോഴും അതിർത്തി അടച്ച് മംഗളൂരുവിൽ ഡയാലിസിസിന് എത്താൻ പറ്റാതെ കഷ്ടപ്പെടുന്ന നിരവധി വൃക്ക രോഗികൾക്കുള്ള മഞ്ചേശ്വരം താലൂക്കിൽ ഡയാലിസിസിന് സംവിധാനമില്ല. മംഗൽപാടിയിലുള്ള മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സൗകര്യം ഉടൻ ആരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രിയായി പ്രഖ്യാപിക്കപ്പെട്ടിട്ടും  ആവശ്യത്തിന് ഡോക്ടർമാരോ സൗകര്യങ്ങളോ ഇനിയും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. അതിർത്തി അടച്ചതോടെ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ച 11 പേരും മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നാണ്. നിലവിൽ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി , കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസറഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് പുതുതായി ഡയാലിസിസ് സൗകര്യം അനുവദിച്ചത്. ഇതിൽ മംഗൽപാടിയിലുള്ള മഞ്ചേശ്വരം താലൂക്ക് ആശുപത്രിയും   ഉൾപ്പെടുത്തണമെന്നാണ്  പത്രക്കുറിപ്പിൽ  ആവശ്യപ്പെടുന്നത്.

No comments