JHL

JHL

ചികിത്സ കിട്ടാതെ മരിച്ചവരുടെ കുടുംബങ്ങൾക് നഷ്ട പരിഹാരം നൽകണം പിഡിപി

കാസറഗോഡ്(True News 17 April 2020): കാസറഗോഡ് ജില്ലയിലെ 13 മനുശ്യ ജീവൻ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവം അതി ദാരണമാണ്. കർണാടക അതിർത്തി വഴി മംഗലാപുരം ആശുപത്രിയിൽ  പോയി ചികിത്സയും തുടർ ചികിത്സയും നേടാൻ സാധ്യമാവാത്തതിനാൽ ജീവൻ നഷ്ടപ്പെടേണ്ടിവന്നവരുടെ കുടുംബങ്ങൾക് സംസ്ഥാന കേന്ദ്ര  സർക്കാറുകൾ  അടിയന്തിര സഹായം നൽകുകയും ഓരോ കുടുംബത്തിനും ഓരോ കോടി രൂപ നഷ്ട പരിഹാരം നൽകണം എന്ന് പിഡിപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . ഉത്തരേന്ത്യൻ  ഭാഗങ്ങളിലെ കുഗ്രാമങ്ങളിൽ  ചികിത്സ കിട്ടാതെയും ചികിത്സ നിഷേധിക്കപ്പെട്ടും വർണ്ണ വിവേചനത്തിന്റെ പേരിൽ  അധിക്രതർ ചികിത്സ നൽകാതെയും ജീവൻ നഷ്ടപെട്ട  ഒറ്റപ്പെട്ട സംഭവങ്ങൾ വാർത്ത യാകാറുണ്ടെങ്കിലും ഇത് കേരളത്തിലാണെന്നുള്ളത്  ആശങ്കാ ജനകമാണ്. ലോക്‌ ഡൗൺ കാലത്ത് ഇത്തരം സംഭവങ്ങൾ  ആവർത്തിക്കാതിരിക്കാൻ   കൃത്യമായ നടപടി ഉണ്ടാകണം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ ഇടപെടൽ ഉണ്ടാകണം എന്നും പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.   മംഗലാപുരത് കേരളത്തിലെ രോഗികൾക് ചികിത്സ നിഷേധിക്കരുത് എന്ന സുപ്രീം കോടതി യുടെ ഉത്തരവ് നിലവിൽ ഉണ്ടെങ്കിലും കർണാടക യുടെ ഭാഗത്ത് നിന്ന് ഉള്ള കടുത്ത നിയന്ത്രണങ്ങൾ കാരണം ചികിത്സ ലഭ്യമാവാതെ മരണമടിയുന്ന അതിർത്തിയിലെ  സംഭവങ്ങൾ തുടര്കഥയാവുകയാണ് എന്നും പിഡിപി ആരോപിച്ചു. ഇത് വരെ ചികിത്സ ലഭ്യമാകാതെ ജീവനൊടുക്കേണ്ടിവന്ന സംഭവത്തിൽ  മനുഷ്യാവകാശ  കമ്മീഷൻ സ്വമേധയാ  കേസെടുക്കുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കപ്പെടുകയും കോടതികളുടെ ഇടപെടലുകളിലൂടെ മരിച്ചവരുടെ കുടുംബത്തിന്‌ നഷ്ട പരിഹാരം ലഭ്യമാകേണ്ടതുമാണ്. പ്രസ്തുത വിഷയത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം പിഡിപി കോടതിതിയെ സമീപിക്കും എന്ന് പിഡിപി ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു .

No comments