JHL

JHL

പബ്ലിക്ക് കേരള റിപ്പോർട്ടർ കാദർ കരിപ്പൊടിക്കെതിരെ കയ്യേറ്റം ; കേരള ജേർണലിസ്റ്റ് യൂണിയൻ അപലപിച്ചു

കാസറഗോഡ് (True News 21 April 2020):കെ ജെ യു ജില്ല കമ്മിറ്റിയംഗം കാദർ കരിപ്പൊടി, ചെങ്കളയിലെ ഒരു ആശുപത്രിയിൽ പൂർണ ഗർഭിണിക്ക് ചികിത്സ നൽകാതെ അവഗണിച്ച് മണിക്കൂറുകളോളം പുറത്തിരുത്തിയ സംഭവത്തെപ്പറ്റി ഒരു മാധ്യമ പ്രവർത്തകന്റെ പരിപൂർണ ഉത്തരവാദിത്തത്തോടെ വാർത്ത നൽകിയതിന്റെ പേരിൽ ആശുപത്രി പരിസരത്തു വച്ച് കൈയ്യേറ്റത്തിന് വിധേയനായിരിക്കുന്നു. പ്രദേശത്തെ ഒരു പ്രമുഖനും കൂടെ ഏതാനും ആളുകളും ചേർന്നാണത്രെ ആക്രമിച്ചത്.കൈയ്യേറ്റക്കാർക്കെതിരെ മാധ്യമ പ്രവർത്തകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
 കെ ജെ യു ജില്ല കമ്മിറ്റിയംഗത്തിനെതിരെയുണ്ടായ കൈയ്യേറ്റത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം സംഭവം അന്വേഷിച്ച് പ്രതികൾക്കെതിരെ അവർ എത്ര ഉന്നതരാണെങ്കിലും കേസെടുത്ത്  നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരോട് കെ.ജെ.യു ജില്ലാ പ്രസിഡൻറ് അബ്ദുൽ ലത്തീഫ് ഉളുവാർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

No comments