JHL

JHL

ഇന്ന് ജില്ലയിൽ രണ്ട പേർക്ക് കോവിഡ് ; സംസ്ഥാനത്ത് പത്ത് പേർക്ക്


തിരുവനന്തപുരം (True News 11 April 2020): സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ 7, കാസർകോട് 2, കോഴിക്കോട് 1. മൂന്നു പേർ വിദേശത്തുനിന്ന് വന്നവരാണ്, ഏഴ് പേർക്കു സമ്പർക്കത്തിലൂടെ രോഗം വന്നു. ഇന്ന് ഫലം നെഗറ്റീവായത് 19 പേർക്ക്. കാസർകോട് 9, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2, തൃശൂർ 1.  ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 373 ആയി. 228 പേര്‍ ചികിൽസയിലുണ്ട്. 1,23,490 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,22,676പേർ വീടുകളിലും 814 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14,163 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 12,818 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. കോവിഡ് രോഗമുക്തരായ ദമ്പതികൾക്ക് കണ്ണൂർ പരിയാരം ആശുപത്രിയിൽ കുഞ്ഞ് പിറന്നു.  കോവിഡ് 19 ഭീഷണി തുടരുന്നു. ലോക്ഡൗണിന് മുൻപത്തെ സ്ഥിതിയിലേക്ക് തിരിച്ചു പോകാൻ കഴിയില്ലെന്ന അഭിപ്രായം പ്രധാനമന്ത്രിയെ അറിയിച്ചു. പടിപടിയായി മാത്രമേ ലോക്ഡൗൺ ഒഴിവാക്കാവൂ. സഞ്ചാരം അനിയന്ത്രിതമായാൽ രോഗം വ്യാപിക്കും.

No comments