JHL

JHL

കാസറഗോഡ് വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ചു ; കാസർഗോഡ് ടൗൺ പോലീസിനോട് ചേർന്നുള്ള താത്കാലിക കെട്ടിടത്തിലാണ് വനിതകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി അനുവദിച്ച വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്

കാസറഗോഡ് (True News 14 April 2020):കാസർകോട് ജില്ലയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ തുറന്നു. കാസർഗോഡ് ടൗൺ പോലീസിനോട് ചേർന്നുള്ള താത്കാലിക കെട്ടിടത്തിലാണ് വനിതകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി അനുവദിച്ച വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന് ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് ഭാഗമായിട്ടാണ് പരിപാടികൾ ഇല്ലാതെ കാസർകോട് പോലീസ് മേധാവി പി എസ് സാബു ഐപിഎസ് ഉദ്ഘാടനം ചെയ്തത്.
ഗ്രേഡ് എസ് ഐ മാരായ രണ്ടുപേർ ഉൾപ്പെടെ 12 പേരെ മറ്റു സ്റ്റേഷനുകളിൽ നിന്നായി ജില്ലാ പോലീസ് മേധാവി ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. ഗ്രേഡ് എസ് ഐ മാരായ സിസി എബ്രഹാം, ടി. കെ ചന്ദ്രിക, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം. അനിത, കെ.വി. ശൈലജ,വി.വി.ബിന്ദു, പി.വി. ഗീത, സിവിൽ പോലീസ് ഓഫീസർമാരായ പി.കെ സതീദേവി, ടി.വി. പത്മ, പി.പി.രമ്യ, എം.കെ. ജയശ്രീ, വി. ശ്രീദേവി, ബി.എം.ബെക്‌സി  എന്നിവരാണ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുള്ളത്.
പുതിയ വനിതാ പോലീസ് സ്റ്റേഷൻ പരിധി ജില്ല മുഴുവൻ ആണ്. അതിനാൽ എല്ലാ സ്റ്റേഷനുകളിലും വനിതാ സ്റ്റേഷനിലുമായി രജിസ്റ്റർ ചെയ്യുന്നതും ആയ കേസുകൾ അന്വേഷിക്കേണ്ടത് വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. എന്നാൽ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് അന്വേഷണം നടത്താൻ സാധ്യമല്ല. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ നിയമിക്കണം. സിഐക്ക് പുറമേ 5 എസ് ഐമാർ 15 സീനിയർ സിവിൽ പോലീസുകാർ 25 ലേറെ സിവിൽ പോലീസ് ഓഫീസർമാർ എങ്കിലും നിൽക്കേണ്ടിവരും. ജില്ലയിലെ വിവിധയിടങ്ങളിൽ പോകേണ്ടതിനാൽ കൂടുതൽ വാഹനവും ഡ്രൈവറും വേണം.




No comments