JHL

JHL

ആരിക്കാടി കോട്ടക്ക് സമീപം സിദ്ദീഖ് നിര്യാതനായി

ആരിക്കാടി (True News 11 April 2020): കുമ്പള ആരിക്കാടി കോട്ടക്ക് സമീപം താമസിക്കുന്ന സിദ്ദീഖ് (46 ) നിര്യാതനായി. ആരിക്കാടിയിലെ സജീവ സാമൂഹ്യ പ്രവർത്തകനായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കാസറഗോഡ് സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അന്ത്യം. മുംബയിൽ ഹോട്ടൽ വ്യാപാരിയായിരുന്ന പരേതനായ ഉളുവാർ  ഹസൻ കുഞ്ഞിയാണ് പിതാവ്. മാതാവ് പരേതയായ മറിയുമ്മ. ഭാര്യ സഫിയ, മക്കൾ ഷിബിലി, ശകീബ്. സഹോദരങ്ങൾ ഹനീഫ്, അബ്ദുൾറഹ്മാൻ, ആയിഷ, നഫീസ,  ഫാത്തിമ,സഫിയ, മുംതാസ് .

No comments