JHL

JHL

സാലറി ചലഞ്ച്: സർക്കാർ ജീവനക്കാരോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം - എസ്.ഇ.യു

കാസർഗോഡ്(True News 5 April 2020):കോവിഡ് 19 ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിൽ ഒരു മാസത്തെ ശമ്പളം എന്ന നിർബന്ധ വ്യവസ്ഥ മാറ്റി വെച്ച് പല വിധത്തിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജീവനക്കാരെ ഉൾപ്പടെ അവരുടെ കഴിവിനനുസരിച്ച് പങ്കാളികളാക്കുന്ന മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാരിന്റെ സാമ്പത്തിക പ്രയാസത്തിൽ ഒപ്പം നിൽക്കാൻ സാമൂഹ്യ പ്രതിബദ്ധയുള്ളവരെന്ന നിലയിൽ ജീവനക്കാർ സന്നദ്ധരാണ്. എന്നാൽ ഒരു കുടുംബത്തിന്റെ ജീവിതഭാരം വഹിക്കുന്നവർ, രോഗ ബാധിതർ, കടങ്ങൾ ഉള്ളവർ ഉൾപ്പടെ മുഴുവൻ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം മുഴുവനായി നൽകുക പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കും. കുറഞ്ഞ ശമ്പളക്കാർ ഉൾപ്പടെ അത്തരക്കാരെ അവരുടെ കഴിവിനനുസരിച്ച് സംഭാവന നൽകാൻ അനുവദിക്കണം.

സർക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വന്തം സുരക്ഷ പോലും മറന്ന് രാപ്പകൽ ജോലി ചെയ്യുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്നും എസ് ഇ.യു ജില്ലാ  കമ്മിറ്റി ആവശ്യപ്പെട്ടു.

No comments