JHL

JHL

ലോക്ക് ഡൗണിൽ മാതാപിതാക്കളിൽ നിന്ന് വേർപെട്ടുപോയ മലയാളി കുട്ടികളെ വീട്ടിലെത്തിക്കാൻ മംഗളൂരു പോലീസിന്റെ കൈത്താങ്ങ്

മംഗളൂരു (True News 16 April 2020):ലോക്ഡൗണില്‍ മംഗളൂരുവിലെ ബന്ധുവീട്ടില്‍ കുടുങ്ങിയ കുട്ടികളെ മഞ്ചേശ്വരത്തെ വീട്ടിലെത്തിക്കാൻ കർണാടക പോലീസ് സഹായം. മംഗളൂരു കദ്രി പോലീസ് എ എസ് ഐ സന്തോഷ് കുമാര്‍ പടീലാണ്  കുട്ടികളെ തലപ്പാടി അതിര്‍ത്തിയിലെത്തിച്ചത്. ഇവിടെ നിന്നും ബന്ധുക്കള്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.  ലോക്ക് ഡൗണിന് മുമ്പ് മംഗളൂരുവിലെ ബന്ധുവീട്ടിലെത്തിയതിനിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ കുട്ടികള്‍ ഇവിടെ കുടുങ്ങി. മഞ്ചേശ്വരം സ്വദേശികളായ ഇവരുടെ മാതാപിതാക്കള്‍ അവിടെയും കുട്ടികള്‍ മംഗളൂരുവിലുമായി. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എ എസ് ഐ സന്തോഷ് കുമാര്‍ ഇടപെട്ട് കുട്ടികളെ തലപ്പാടിയലെത്തിക്കാമെന്ന് അറിയിച്ചത്.

No comments