JHL

JHL

ലോക്ക് ഡൗൺ നിയന്ത്രണം ശക്തമാക്കുന്നു ; നിരീക്ഷണത്തിന് ഡ്രോൺ ക്യാമറകൾ; സാധനങ്ങൾ ലിസ്റ്റ് കൊടുത്താൽ പോലീസ് വീട്ടിലെത്തിക്കും

 
കാസറഗോഡ് (true News 7 April 2020):ചൊവ്വാഴ്ച മുതൽ ലോക്ക് ഡൗൺ കർശനമാക്കി പോലീസ്.വാഹനവുമായി പുറത്തിറങ്ങുന്നവരെ പിടികൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുമെന്നാണ് പോലീസ് പറയുന്നത്.ഡ്രോൺ ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും ജില്ല.

സാധനങ്ങൾ പോലീസ് വീട്ടിലെത്തിക്കും. ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ് ഉണ്ടാകും. ജീവന്‍ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളുടെ ലിസ്റ്റും 9497935780,9497980940 വാട്‌സപ്പ് ചെയ്താതാല്‍ മതി പോലീസ് വീട്ടിലെത്തിക്കും.സാധനം കൈപ്പറ്റി ബില്ല് തുക കൃത്യമായി നല്‍കിയാല്‍ മാത്രം മതി.ഡബിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന ജില്ലയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഈ സേവനം ആരംഭിച്ചിരുന്നെങ്കിലും ചൊവാഴ്ച മുതൽ ഇത് ജില്ലാ മൊത്തം വ്യാപിപ്പിക്കുകയാണ്. 
ഇതു വരെവിദ്യാനഗര്‍, മേല്‍പറമ്പ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലെ 162 ഓളം പേര്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകളും 100 ഓളം പേര്‍ക്ക് അവശ്യ സാധനങ്ങും പോലീസ്എത്തിച്ച് കൊടുത്തു. അവശ്യ സാധനങ്ങളുടെ ലിസ്റ്റ് അയച്ചാല്‍. അങ്ങനെ അയച്ച ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്നും. ഈ പദ്ധതി ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് സാക്കറെ അറിയിച്ചു.

No comments