JHL

JHL

കുമ്പള പുറം കടലിൽ കപ്പൽ നങ്കൂരമിട്ടത് പരിഭ്രാന്തി പരത്തി ; ടാറുമായി പോകുകയായിരുന്ന ഗോൾഡൻ ലിലി എന്ന ലൈബീരിയൻ ടാങ്കറാണ് ഏപ്രിൽ 12 മുതൽ തകരാർ സംഭവിച്ചതിനെത്തുടർന്ന് പുറം കടലിൽ നങ്കൂരമിട്ടത്.

കുമ്പള(True News 20 April 2020): കുമ്പളയിൽ നിന്നും 15 നോട്ടിക്കൽ മൈൽ അകലെ കടലിൽ നങ്കൂരമിട്ട കപ്പൽ പരിഭ്രാന്തി പരത്തി.ടാറുമായി പോകുകയായിരുന്ന ഗോൾഡൻ ലിലി എന്ന ലൈബീരിയൻ ടാങ്കറാണ് ഏപ്രിൽ 12 മുതൽ തകരാർ സംഭവിച്ചതിനെത്തുടർന്ന് പുറം കടലിൽ നങ്കൂരമിട്ടത്. യന്ത്രതകരാറിനെ തുടർന്നാണത്രെ കപ്പൽ നങ്കൂരമിട്ടത്.മംഗളുരു തുറമുഖത്തേക്ക് ടാർ കൊണ്ടുപോവുകയായിരുന്ന കപ്പലിനാണ് തകരാർ സംഭവിച്ചത്.കുമ്പള തീരദേശ പോലീസ് ഇതു സംബന്ധിച്ച് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.ഇനിയും നാലു ദിവസത്തോളം കപ്പൽ പുറംകടലിൽ കാണും. യന്ത്രതകരാർ പരിഹരിച്ചതിനു ശേഷം യാത്ര തുടരും.

No comments