JHL

JHL

കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കൂടുതൽ പേരെ നിരീക്ഷണത്തിലാക്കേണ്ടി വരും

കാസര്‍കോട്(True News 4 April 2020): കാസര്‍കോട് ജില്ലയില്‍ ഇന്ന് 6 പേര്‍ക്ക് കൂടി  കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ആകെ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരില്‍ 3 പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ നിസാമുദ്ദീനില്‍ പോയി വന്ന ആളാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്.
ജില്ലയില്‍ 10563 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ വീടുകളില്‍ 10368 പേരും ആസ്പത്രികളില്‍ 195 പേരുമാണ് നീരിക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 1384 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചത്. ഇന്നലെ 42 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചത്. ഇതു വരെ 1001 സാമ്പിളുകളുടെ ഫലം ആണ് ലഭിച്ചത്. 383 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതിയതായി 35 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.

ദിവസവും പുറത്ത് വരുന്ന കണക്കുകളിൽ കാസറഗോഡ് ജില്ലയാണ് മുന്നിൽ. ഇപ്പോൾ പുറത്ത് വന്ന പോസിറ്റീവ് കേസ് ആഴ്ചകൾക്ക് മുമ്പ് ദുബായിൽ നിന്ന് എത്തിയവരാണ്. അവർ വീട്ടിൽ ക്വരെന്റെയിനിൽ ആയിരുന്നു എങ്കിലും സമ്പർക്കം ഉണ്ടായിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇതിൽ ഒരാളുടെ പിതാവ് ഏതാനും ദിവസം മുമ്പാണ് മരിച്ചത്. ഓരോ ദിവസവും വരുന്ന പോസിറ്റിവ് കേസനുസരിച്ച് അവരുടെ സമ്പർക്കത്തിലുള്ളവരെയും ഐസൊലേഷനിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. 



No comments