JHL

JHL

ചാനൽ പ്രവർത്തകനടക്കം ഇന്ന് കാസറഗോഡ് രണ്ട് പേർക്ക് കോവിഡ്

തിരുവനന്തപുരം(True News 29 April 2020): സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്. പത്ത്  പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ് . പൊസിറ്റീവായവരിൽ ആറ് പേ‍ർ കൊല്ലവും രണ്ട് വീതം തിരുവനന്തപുരം, കാസ‍ർകോട് സ്വദേശികളാണ്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് വന്നത്. കണ്ണൂർ 3, കാസർകോട് -3 , കോഴിക്കോട് -3, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് നെ​ഗറ്റീവായവാരുടെ ജില്ല തിരിച്ചുള്ള കണക്ക്.

No comments