JHL

JHL

" ജനുവരി ഒന്നിന് മുമ്പ് നാട്ടിലെത്തിയ പ്രവാസികൾക്കും അടിയന്തര ധനസഹായം അനുവദിക്കണം " പ്രവാസി വെൽഫെയർ ഫോറം

കാസറഗോഡ്(True News 20 April 2020) : കോവിഡ് കാരണം തിരിച്ച് പോകാൻ പറ്റാതെ ദുരിതത്തിലായ പ്രവാസികൾക്ക് നോർക്ക റൂട്ട് വഴി നൽകുന്ന അയ്യായിരം രൂപയും പതിനായിരം രൂപയും നിലവിൽ ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയവർക്കാണ് നൽകുന്നത്. ജനുവരി ഒന്നിന് മുമ്പ് നാട്ടിലെത്തിയ വിസ കാലാവധി കഴിയാത്ത ഒരുപാട് ആളുകൾ ദുരിതത്തിലാണ്. അവർക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ലാ എക്സിക്യൂട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും നോർക്ക ഡയറക്ടർക്കും ഇ മെയിൽ അയച്ചു. ജില്ലാ പ്രെസിഡൻറ് മജീദ് നരീക്കോടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് കുമ്പള, ട്രഷറർ ഷാഹുൽ ഹമീദ് തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു. 


No comments