JHL

JHL

മൊഗ്രാലിൽ കോവിഡ് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നിയന്ത്രണം ശക്തമാക്കി ; സമ്പർക്കം പുലർത്തിയ 9 പേരുടെ സ്രവങ്ങൾ പരിശോധനക്കയച്ചു

മൊഗ്രാൽ (True News 9 April 2020): കഴിഞ്ഞ ദിവസം  ദുബായിൽ നിന്ന് വന്ന മൊഗ്രാൽ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൊഗ്രാൽ കർശന നിയന്ത്രണത്തിൽ. ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയതോടൊപ്പം പോലീസും പ്രദേശത്ത് നിയന്ത്രണം ശക്തമാക്കി. മൊഗ്രാൽ ടൗണിലെ ഒരു കട മാത്രമാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം റോട്ടിലിറങ്ങിയ നിരവധി വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.
 ഇതോടെ കുമ്പള പഞ്ചായത്തിൽ നാല് പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തി 16 ദിവസത്തെ ക്വറേണ്ടേയ്‌ന്ന് ശേഷമാണ് പുറത്തിറങ്ങിയത്. പ്രത്യേകിച്ച് ഒരു രോഗ ലക്ഷണവും കാണിക്കാത്ത ഇയാളെ നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പരിശോധനക്കയച്ചത്. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ആളുകളെ ആരോഗ്യ വകുപ്പ് ഹോം ക്വറേണ്ടെയ്ൻ ചെയ്യാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. അതെ സമയം മൊഗ്രാൽ പ്രദേശത്ത് വ്യാഴാഴ്ച അഗ്നിശമന  സേനയുടെ വാഹനം വന്ന് കീടനാശിനി തെളിച്ച് ശുദ്ധീകരണ പ്രവർത്തനവും നടത്തി.

No comments