JHL

JHL

"കാസറഗോഡ് ജില്ലയിൽ വിദഗ്ധ ചികിത്സക്ക് വേണ്ടി വന്നാൽ ആകാശ മാർഗ്ഗവും എത്തിക്കും " മുഖ്യമന്ത്രി

തിരുവനന്തപുരം (True News 9 April 2020):കാസർകോട് ജില്ലയിലെ വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ  സംസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ ആകാശമാർഗവും പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊട്ടടുത്തുകിടക്കുന്ന മംഗലാപുരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണിത്.
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ 4, കാസർഗേഡ് 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. അതേസമയം 13 പേരുടെ റിസല്‍റ്റ് കൂടി നെഗറ്റീവായി. 258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 


No comments