JHL

JHL

മാലിന്യകുഴിയിൽ നിന്ന് തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി; മൊഗ്രാൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് താജുദ്ദീൻ നിസാമിയുടെ മകൾ ഫാത്തിമയാണ് ദാരുണമായി മരിച്ചത്

മൊഗ്രാൽ (True News 17 April 2020):വീട്ടിലെ മാലിന്യം കത്തിക്കുന്ന കുഴിയിൽ നിന്ന് തീ പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി മരണത്തിന് കീഴടങ്ങി. മൊഗ്രാൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ്  താജുദ്ദീൻ നിസാമിയുടെ മകൾ ഫാത്തിമയാണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 9 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടായിരുന്നു താജുദ്ദീൻ ദാരിമിയുടെ  മക്കളായ മുഹമ്മദ് അസർ (13), ഫാത്തിമ (ഏഴ്), അബ്ദുല്ല (ഒമ്പത്) എന്നിവർക്ക് പൊള്ളലേറ്റത്.  വീടിന് സമീപത്തെ കുഴിയിൽ ഉണക്ക പുല്ല് ഇട്ട് കത്തിച്ച് കളിക്കുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. പരിക്കേറ്റ മൂവരെയും ഉടൻ തന്നെ ചെങ്കളയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.തുടർന്ന് വ്യാഴാഴ്ച്ച രാവിലെ വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റ് രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.

No comments