JHL

JHL

അതിര്‍ത്തി തുറന്നതിന് സ്‌റ്റേ ഇല്ല; അത്യാവശ്യ വാഹനങ്ങള്‍ വിടണം: കർണാടകയ്ക്ക് തിരിച്ചടി

മംഗളൂരു (True News 3 April 2020): അതിർത്തികൾ തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച കർണാടകയ്ക്കു തിരിച്ചടി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അത്യാവശ്യ വാഹനങ്ങൾ കടത്തിവിടേണ്ടിവരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി.  കേരള– കർണാടക അതിർത്തിയായ തലപ്പാടിയിൽ അടച്ചിട്ട ദേശീയപാത തുറക്കണമെന്നു കേരള ഹൈക്കോടതി വിധിച്ചിട്ടും നടപ്പാക്കാൻ കർണാടക തയാറായിരുന്നില്ല. അതിർത്തിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു സുരക്ഷ ശക്തമാക്കുകയാണു കർണാടക ചെയ്തത്.   ദക്ഷിണ കന്നഡ ജില്ലയിലെ 8 സ്വകാര്യ മെഡിക്കൽ കോളജുകളോടു കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്നു ജില്ലാ ആരോഗ്യ ഓഫിസർ ഉത്തരവിട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സാധിക്കില്ലെന്നു സുപ്രീം കോടതി തന്നെ അറിയിച്ചത്.

No comments