JHL

JHL

ഉള്ളാളിൽ മദ്യക്കട കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യക്കുപ്പികൾ കവർച്ച ചെയ്തു

ഉള്ളാൾ (True News 4 April 2020):കൊവി ഡ് കാരണം ലോക്ക് ഡൗണായ തക്കം നോക്കി മദ്യക്കടയിൽ വൻ കവർച്ച. മംഗളൂരു ഉള്ളാളിൽ ഷട്ടർ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഉള്ളാള്‍ നിത്യാനന്ദ നഗറിലെ മൈസൂര്‍ സെയില്‍സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് വൈന്‍ ഷോപ്പിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചേ കുത്തര്‍ പദവിലെ പുരുഷോത്തം പിലാറിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് കള്ളൻ കയറിയത്. . ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ അടഞ്ഞുകിടക്കുകയാണ് മംഗളൂരുവിലെ വൈന്‍ ഷോപ്പുകള്‍. രാവിലെ പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഉടമ സംഭവം അറിയുന്നത്.
ഷര്‍ട്ടര്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ വിവിധ  ബ്രാന്റുകള്‍ ഉള്‍പ്പെടുന്ന മദ്യബോട്ടിലുകള്‍ കടത്തിയിട്ടുണ്ട്. ഷോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറക്ക് മുന്നില്‍ കറുത്ത തുണിയിട്ടാണ് മദ്യംകുപ്പികള്‍ മോഷ്ടിച്ചത്. സ്ഥലം വിടുന്നതിന് മുമ്പായി സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആറും തകര്‍ത്തെടുത്തിരുന്നു. വൈന്‍ ഷോപ്പിനടുത്തുള്ള പാന്‍ കടയില്‍ നിന്ന് പത്ത് പാക്കറ്റ് സിഗരറ്റും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. മോഷണം സംബന്ധിച്ച് ഷോപ്പുടമ കൊണാജെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.അതിനിടെ  ലോക്ക് ഡൗണ്‍ സമയത്ത് രാവിലെ തന്നെ തുറന്നുകിടക്കുന്ന വൈന്‍ ഷോപ്പു കണ്ടതോടെ ചിലര്‍ മദ്യം വാങ്ങാനെത്തി. പൊലീസെത്തി ലാത്തിവീശി ആള്‍ക്കാരെ ഒഴിപ്പിക്കുകയായിരുന്നു.

No comments