JHL

JHL

"തലപ്പാടി അതിർത്തി അടച്ച സാഹചര്യത്തിൽ മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസാ സൗകര്യം വിപുലീകരിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കുക" വെൽഫെയർ പാർട്ടി

മഞ്ചേശ്വരം(True News1 April2020): അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന രോഗികൾക്കും ഗർഭിണികൾക്കും മംഗളൂരുവിൽ ചികിൽസാ സൗകര്യം നിഷേധിക്കുന്ന സാഹചര്യത്തിൽ മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസാ സൗകര്യങ്ങൾ വിപുലീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ചികിൽസ കിട്ടാതെ അതിർത്തി പ്രദേശങ്ങളിൽ ഏതാനും ദിവസങ്ങൾ ക്കുള്ളിൽ തന്നെ നിരവധി പേരാണ് മരിച്ചത്. മഞ്ചേശ്വരത്ത് നിന്ന് ആശുപത്രി യിലേക്ക് പുറപ്പെട്ട ഗർഭിണിയായ സ്ത്രീ ആംബുലൻസിനകത്ത് തന്നെ പ്രസവിക്കുന്ന അവസ്ഥയും ഉണ്ടായി. ഈ ഭാഗത്ത് മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടായിരുന്നത് കൊണ്ട് ആതുര സേവന രംഗത്ത് പിന്നോക്കാവസ്ഥയിലുമായി. നേരത്തെ പ്രസവ സൗകര്യമുണ്ടായിരുന്ന മഞ്ചേശ്വരം ഗവൺമെന്റ് ആശുപത്രിയിൽ സാമൂഹികാരോഗ്യ കേന്ദ്രമായിട്ടും ഇപ്പോൾ അതിന് സൗകര്യമില്ല. മഞ്ചേശ്വരം താലൂക്ക് രൂപീകരിക്കപ്പെട്ടപ്പോൾ മംഗൽപാടി ആശുപത്രിയെ താലൂക്ക് ആശുപത്രി ആക്കി മാറ്റിയെങ്കിലും സൗകര്യം കാര്യമായി വർദ്ധിപ്പിക്കാൻ ഇനിയും ആയിട്ടില്ല. ഡയാലിസിസ് ചെയ്യേണ്ട വൃക്ക രോഗികൾക്ക് വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്. ആയതിനാൽ അതിർത്തി പ്രദേശങ്ങളിൽ ആതുര സേവന സൗകര്യം വർദ്ധിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

No comments