JHL

JHL

കേരളത്തിൽ നിന്നുള്ള രോഗികകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന സർക്കുലർ പുറത്ത്; കേരളത്തിൽ നിന്നുള്ള ഒരു രോഗികളെയും ദക്ഷിണ കന്നട ജില്ലയിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് ഇതിൽ പറയുന്നത്;ദക്ഷിണ കന്നട ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഇറക്കിയതാണ് ഈ സർക്കുലർ

മംഗളൂറു(True News 2 April 2020) : കേരളത്തിൽ നിന്നുള്ള രോഗികകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന സർക്കുലർ പുറത്തായി. ആരോഗ്യ വകുപ്പാണ് ഈ സർക്കുലർ ഇറക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഒരു രോഗികളെയും ദക്ഷിണ കന്നട ജില്ലയിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് ഇതിൽ പറയുന്നത്.ദക്ഷിണ കന്നട ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഇറക്കിയതാണ് ഈ സർക്കുലർ.
കേരളം കർണ്ണാടക അതിർത്തി അടച്ചതിനാൽ കാസറഗോഡ് ജില്ലയിലെ നിരവധി രോഗികൾ വിദഗ്ധ ചികിസ കിട്ടാതെ മരിക്കാൻ ഇടയായ സാഹചര്യത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് എതിർപ്പ് ശക്തമായിരുന്നു. ഈ വിഷയത്തിൽ കോടതിയും ശക്തമായി ഇടപെട്ട സാഹചര്യത്തിലാണ് ഇങ്ങനെ ഒരുസർക്കുലർ ഇറക്കിയിരിക്കുന്നത്.

No comments