JHL

JHL

ഇന്ന് സംസ്ഥാനത്ത്1530 കോവിഡ് കേസുകളും 10 മരണവും സ്ഥിരീകരിച്ചു. കാസറഗോഡ്48 കേസുകൾ 2 മരണം.ജില്ലയിൽ കൂടുതല്‍ രോഗികള്‍ കാഞ്ഞങ്ങാട് നഗരസഭയില്‍


തിരുവനന്തപുരം (True News, Aug 16,2020): കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു 
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 30 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് 
കാസറഗോഡ് ജില്ലയിൽ 208 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.കാസറഗോഡ് ജില്ലയിൽ ഇന്ന് രണ്ടു മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഉപ്പളയിലെ ഏഴു മാസം പ്രായമായ കുഞ്ഞും കാസറഗോഡ് സ്വദേശിയായ മോഹനൻ (71) എന്നയാളുമാണ് ഇന്ന് മരിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ കണക്കിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല.നിരീക്ഷണത്തിലുണ്ടായിരുന്ന മോഹനന് കഴിഞ്ഞയാഴ്ച നെഞ്ചുവേദനയെ തുടർന്ന് ജെനെറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ്   രോഗം സ്ഥിരീകരിച്ചത്. 
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന്‍ (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂര്‍ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂര്‍ കൊമ്പന്‍വയല്‍ സ്വദേശി സൈമണ്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.വി. വേണുഗോപാലന്‍ (80), ആഗസ്റ്റ് 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുള്‍ ഖാദര്‍ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 156 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ് 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല 

ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ആഗസ്റ്റ് 16) ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 208 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
കോവിഡ് 19: ജില്ലയിൽ കൂടുതല്‍ രോഗികള്‍ കാഞ്ഞങ്ങാട് നഗരസഭയില്‍
ഇന്ന് (ആഗസ്റ്റ് 16) കോവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നുള്ളവരാണ്. 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: 
ഉറവിടമറിയാത്തവര്‍
മംഗല്‍പാടി പഞ്ചായത്തിലെ 32 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 30 കാരന്‍
ആരോഗ്യ പ്രവര്‍ത്തക
പള്ളിക്കര പഞ്ചായത്തിലെ 51 കാരി
സമ്പര്‍ക്കം
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 30 കാരന്‍
കുമ്പള പഞ്ചായത്തിലെ 40 കാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 53 കാരന്‍
ചെങ്കള പഞ്ചായത്തിലെ 12 കാരി,
കാസര്‍കോട് നഗരസഭയിലെ 45, 25, 25, 38 വയസുള്ള സത്രീകള്‍
പള്ളിക്കര പഞ്ചായത്തിലെ 43 കാരന്‍, 61, 20 വയസുള്ള സത്രീകള്‍, 14 കാരി
അജാനൂര്‍ പഞ്ചായത്തിലെ 11 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 16, 29 വയസുള്ള പുരുഷന്മാര്‍,
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 19, 58 കാരി
പനത്തടി പഞ്ചായത്തിലെ 48 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 62,57, 60, 34, 23, 30 വയസുള്ള സത്രീകള്‍, 38, 33, 41 വയസുള്ള പുരുഷന്മാര്‍, രണ്ട് വയസുള്ള പെണ്‍കുട്ടി, മൂന്ന് വയസുള്ള ആണ്‍കുട്ടി
ചെമ്മനാട് പഞ്ചായത്തിലെ 59,53, 34 വയസുള്ള പുരുഷന്മാര്‍, 14 വയസുള്ള പെണ്‍കുട്ടി
കുമ്പള പഞ്ചായത്തിലെ 35 കാരി
ഇതരസംസ്ഥാനം
പനത്തടി പഞ്ചായത്തിലെ 25 കാരന്‍ (കര്‍ണ്ണാടക)
എന്‍മകജെ പഞ്ചായത്തിലെ 38 കാരന്‍ (കര്‍ണ്ണാട)
പൈവളിഗെ പഞ്ചായത്തിലെ 26 കാരന്‍ (കര്‍ണ്ണാടക)
മംഗല്‍പാടി പഞ്ചായത്തിലെ 37 കാരന്‍ (കര്‍ണ്ണാടക)
മടിക്കൈ പഞ്ചായത്തിലെ 37 കാരന്‍ (മണിപ്പൂര്‍)
ചെമ്മനാട് പഞ്ചായത്തിലെ 39 കാരന്‍ (കര്‍ണ്ണാടക)
വിദേശം
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 30 കാരി (സൗദി)
പള്ളിക്കര പഞ്ചായത്തിലെ 39, 33 വയസുള്ള പുരുഷന്മാര്‍, 28 കാരി (യു എ ഇ),

No comments