JHL

JHL

കാസറഗോഡ് പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.


കാസറഗോഡ്(True News, Aug 22,2020): പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി .കുന്നുമ്മൽ നാസറിന്റെ മകൻ നിയാസി (23) നെയാണ് കാണാതായത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം..നാലുപേരുമായി പെരുമ്പലപ്പുഴയിൽ മണൽ വാരൻ ഇറങ്ങിയ തോണിയാണ് മറിഞ്ഞത്. മറ്റു മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. പോലീസ് സ്ഥലെത്തിയിട്ടുണ്ട്. നിയാസ് പൂഴിയെടുക്കുന്ന തോണിയുടെ ഡ്രൈവറാണെന്നാണ് പോലീസ് പറയുന്നത്. ഒഴുക്കിൽ പെട്ട നീയാസിന് വേണ്ടി . ഫയർ ഫോഴ്‌സും നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തിവരികയാണ്.


No comments