JHL

JHL

സംസ്ഥാനാത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1184 പേർക്ക്;7 മരണം;കാസറഗോഡ് ജില്ലയിൽ 146 പേർക്ക് കോവിഡ്


കാസറഗോഡ് / തിരുവനന്തപുരം (True News, Aug 10,2020):ഇന്ന് 1184 പേർക്ക് കൂടി 
കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു.784 പേർ രോഗമുക്തി നേടി. കാസറഗോഡ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 146 ആണ്. ‌മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത് .സമ്പര്‍ക്കത്തിലൂടെ 956 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതില്‍ ഉറവിടം അറിയാത്തത് 114 പേര്‍. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 73 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 41 പേരാണ്. 
എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശ്ശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4.


No comments