JHL

JHL

കവർച്ചാ സംഘം വിലസുന്നു: കുമ്പളയിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണം ; - കേരള ജെൻസ് റീട്ടേൽ അസോസിയേഷൻ (KGRA)

കുമ്പള(True News 14 August 2020):കോവിഡ് ദുരിത കാലത്ത് പോലും രാത്രികാല മറവിൽ വ്യാപാരസ്ഥാപനങ്ങൾ കവർച്ച ചെയ്യപ്പെടുന്നതിൽ കേരള ജൻസ് റീട്ടെയ്ൽ  അസോസിയേഷൻ ജില്ലാ കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി.

      കുമ്പള ടൗണിലെ 3 ഷോപ്പിംഗ് കോംപ്ലക്സുകളിലായി  8ഓളം വ്യാപാരസ്ഥാപനങ്ങളിലാ  ണ് 4 ദിവസം മുമ്പ് കവർചയും,  കവർച്ചാശ്രമം നടന്നിട്ടുള്ളത്. ഈ കോവിഡ നിയന്ത്രണ കാലത്തുപോലും കവർച്ചക്കാർ വിലസുകയാണ്. വ്യാപാരികളാകട്ടെ കഴിഞ്ഞ മൂന്ന് മാസങ്ങളായി കോവിഡ് നിയന്ത്രണങ്ങൾ മൂലം സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുമൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ് വ്യാപാരികൾ. ഈ
 മാസം എട്ടാം തീയതി മുതൽ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ തന്നെ കവർച്ചകളും പെരുകുന്നത് വ്യാപാരികളെ ഏറെ സങ്കടത്തിലാക്കിയിട്ടുണ്ട്.

       കുമ്പളയിലെ കവർച്ച നടന്ന വ്യാപാരസ്ഥാപനങ്ങളിൽ വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തുകയും, ഷോപ്പിംഗ് കോംപ്ലക്സുകളിലെ  സി.സി.ടി.വി ക്യാമറയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിയുകയും ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി കവർച്ചാ സംഘത്തെ പിടികൂടണമെന്നും, കുമ്പളയിൽ പോലീസ് രാത്രികാല പെട്രോളിങ്ങ് ശക്തമാക്കണമെന്നും, ടൗണിൽ കത്താതെ കിടക്കുന്ന ചെറുതും, വലുതുമായ ലൈറ്റുകൾ കത്തിക്കാനാവശ്യമായ നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നും കെ ജി ആർ എ യോഗം ആവശ്യപ്പെട്ടു.

      പെട്ടിമുടി ദുരന്തത്തിലും, കരിപ്പൂർ വിമാനാ  പകടത്തിലും നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ യോഗം അനുശോചിച്ചു.

        യോഗത്തിൽ ജില്ലാ പ്രസിഡൻറ് സെമീർ ഔട്ട്ഫിറ്റ് അധ്യക്ഷതവഹിച്ചു. ഇല്യാസ് എക്സ്ഫാ, മജീദ്, ഇല്യാസ്, നൗഷാദ് ഗ്യാരേജ്, മുഹമ്മദ് സ്മാർട്ട് കുമ്പള, ഷാജു മിലാനോ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി റാഫി തായ്‌ല സ്വാഗതം പറഞ്ഞു

No comments