കാസറഗോഡ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു. അയൽക്കാരനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തു
കാസർഗോഡ്(True News, Aug 25,2020) കാസറഗോഡ് പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചതായി പരാതി.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. മേൽക്കൂര നിർമാണത്തിനുവന്ന യുവാവും അയൽക്കാരനും ചേർന്നു പീഡിപ്പിചെന്ന് കുട്ടി പൊലീസിൽ മൊഴി നൽകി.
2019 സെപ്തംബറിലും 2020 ഫെബ്രുവരിയിലുമാണ് പീഡനം നടന്നത്. വീടിന് സമീപം മേൽക്കൂര നിർമാണത്തിന് വന്ന യുവാവും അയൽക്കാരനുമാണ് പ്രതികൾ എന്നാണ് പരാതിയിൽ പറയുന്നത്. പോക്‌സോ വകുപ്പ് പ്രകാരം കാസർഗോഡ് ടൗൺ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഈ മാസം 21-നാണ് കേസ് രജിസ്റ്റർ ചെയ്തത്.പ്രതികളെ പിടികൂടാനായിട്ടില്ല.
Post a Comment