JHL

JHL

സ്വാതന്ത്ര്യ ദിനത്തിൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി ദേശീയ വേദിയുടെ വേറിട്ട പ്രതിഷേധം. ; പൊട്ടിപ്പൊളിഞ്ഞ ദേശീയപാത കുഴിയിൽ പായസം വെച്ചു വിളമ്പി ദേശീയവേദി

മൊഗ്രാൽ ( True News 16 August 2020): തകർന്നു തരിപ്പണമായി കിടക്കുന്ന പെർവാഡ് -കാസറഗോഡ് ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ സ്വാതന്ത്ര്യ ദിനത്തിൽ വേറിട്ട പ്രതിഷേധ പരിപാടിയുമായി ദേശീയവേദി. രാജ്യത്തിന്ന് സ്വാതന്ത്ര്യം കിട്ടി എഴുപത്തിനാല് വർഷമായിട്ടും കാസറഗോഡ് ജില്ലക്കാർക്ക് നേരാം വണ്ണം സഞ്ചരിക്കാനുള്ള സഞ്ചാര സ്വാതന്ത്ര്യം അധികൃതർ നിഷേധിക്കുകായാണെന്ന് ആരോപിച്ചാണ് ദേശീയ പാതാ കുഴിയിൽ അടുപ്പ് കൂട്ടി പായസം വെച്ചു വിളമ്പി ദേശീയ വേദി പ്രവർത്തകർ വേറിട്ട പ്രധിഷേധം അറിയിച്ചത്.

               പരിപാടിക്ക് പ്രസിഡന്റ്‌ മുഹമ്മദ്‌ അബ്‌കോ, സഹഭാരവാഹികളായ എം. എം റഹ്മാൻ, ടി. കെ ജാഫർ, എം. എ. മൂസ, മുഹമ്മദ്‌ കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ, ഗൾഫ് കമ്മിറ്റി പ്രതിനിധികളായ കെ. കെ അബ്ദുല്ല കുഞ്ഞി -സുലൈമാൻ, കെ.എം മുനീർ (അൽമുതകമൽ ), പി. വി അൻവർ, എ. എം സിദ്ധീഖ് റഹ്മാൻ, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ്‌ സ്മാർട്ട്‌, മനാഫ് എൽ. ടി, ടി. എ ജലാൽ, അബ്ദുൽ റഹ്മാൻ നാങ്കി, മുഹമ്മദ്‌ മൊഗ്രാൽ, സിദ്ദീഖ് സ്ട്രൈക്ക്, ഇബ്രാഹിം മീലാദ് നഗർ, ബഷീർ  ഓട്ടോ, വാഹിദ്, എം. എസ് മുഹമ്മദ്‌ കുഞ്ഞി എന്നിവർ നേതൃത്വം നൽകി.

No comments