JHL

JHL

സപ്ലെകൊയും ഓണച്ചന്തയും അടച്ചുപൂട്ടിയ സാഹചര്യത്തിൽ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ആരംഭിക്കണം - വെൽഫെയർ പാർട്ടി

കാസർകോട്(True News 28 August 2020): ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ സപ്ലെകൊയും ഓണച്ചന്തയും അടച്ചുപൂട്ടിയ സാഹചര്യത്തിൽ കാസർകോട് നഗരത്തിൽ കൂടുതൽ ഓണച്ചന്തകൾ സർക്കാർ ആരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി കാസർകോട് മണ്ഡലം പ്രസിഡന്റ് കെ.ടി ബഷീർ ആവശ്യപ്പെട്ടു. നഗരസഭയിലെയും സമീപപ്രദേശങ്ങളിലെയും ആയിരക്കണക്കിനാളുകൾ ആശ്രയിച്ചിരുന്ന സപ്ലെകൊയാണ് അടച്ച് പൂട്ടിയത്. ഇത് സാധാരണ ജനങ്ങൾക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രയാസമനുഭവിക്കുന്ന  ജനങ്ങൾക്കാശ്വാസമായിരന്നു ഓണചന്തകൾ.  പ്രത്യേക സാഹചര്യത്തിൽ സഞ്ചരിക്കുന്ന ഓണച്ചന്തകൾ അടിയന്തിരമായി ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments