JHL

JHL

പമ്പ്‌വെൽ ഫ്ലൈ ഓവറിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാർ കീഴ്മേൽ മറിഞ്ഞു. കാറിലുണ്ടായിരുന്ന നാല് കാസറഗോഡ് സ്വദേശികൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.


മംഗളൂരു : (True News, Aug 30,2020). പമ്പ്‌വെൽ ഫ്ലൈ ഓവറിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാർ മേൽപ്പാലത്തിൽ വെച്ച് കൈവരികളിൽ തട്ടി കേഴ്‌മേൽ മറിഞ്ഞു. കാറിലുണ്ടായിരുന്ന നാല് കാസറഗോഡ് സ്വദേശികൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഭാഗ്യവശാൽ കാർ മേൽപ്പാലത്തിന് താഴേക്ക് മറിഞ്ഞില്ല. ഉപ്പളയിൽ നിന്നും സുഹൃത്തിനെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഇറക്കി തിരിച്ചു വരുമ്പോഴാണ് അപകടം. പമ്പ്‌വെൽ മേൽപ്പാലത്തിൽ അപകടം പതിവാകുകയാണ്.നിർമാണത്തിലെ അപാകതയാണ് അപകട കാരണമെന്നു പറയപ്പെടുന്നു.

No comments