JHL

JHL

ഹൃദയാഘാതം മൂലം മരിച്ച പള്ളി ഖത്തീബിന് കോവിഡ് സ്ഥിരീകരിച്ചു.

  
കാസര്‍കോട്(True News, Aug 22,2020): ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ട മീപ്പുഗിരി പള്ളി ഖത്തീബിന്റെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.  വെള്ളിയാഴ്ച്ച വൈകിട്ട്  കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചാണ് നെല്ലിക്കട്ടയിൽ താമസിച്ചു വരികയായിരുന്ന   മടിക്കേരി കമ്പിവാണം സ്വദേശിയുംമീപ്പുഗിരിയി പള്ളി ഖതീബുമായ  അഷ്‌റഫ് ഫൈസി (43) മരണപ്പെട്ടത്. തുടർന്ന് നടത്തിയ ക്കാണ് ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 
ചൂരി രിഫായി മസ്ജിദില്‍ താല്‍ക്കാലികമായി ഖത്തീബായി ജോലി ചെയ്ത് വരികയായിരുന്ന അഷ്‌റഫ് ഫൈസിയെ വെള്ളിയാഴ്ച്ച വൈകിട്ട് നെഞ്ച് വേദനയെ തുടര്‍ന്നാന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.   

No comments