JHL

JHL

കുമ്പളയിൽ കോവിഡ് കേസുകളിൽ വർധന. ഇന്ന് ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചു.മഞ്ചേശ്വരത്ത് ഇന്ന് സ്ഥിരീകരിച്ചത് ആറു പേർക്ക്.


കാസറഗോഡ്(True News, Aug 19, 2020):  കുമ്പളയിൽ കോവിഡ് കേസുകളിൽ വർധന. ഇന്ന് ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചു.മഞ്ചേശ്വരത്ത് ഇന്ന് സ്ഥിരീകരിച്ചത് ആറു പേർക്ക് കുറച്ചു ദിവസങ്ങളായി കുമ്പളയിൽ കോവിഡ് രോഗം സ്ഥിരീകരിക്കുന്നത് വളരെ കുറഞ്ഞിരുന്നു. ആഗസ്റ്റ് മാസത്തിൽ പല ദിവസങ്ങളിലും രോഗികൾ ഒന്നും  ഉണ്ടായിരുന്നില്ല. എന്നാൽ ബുധനാഴ്ച കുമ്പളയിൽ ഒൻപത് കേസുകൾ റിപ്പോർട്ട് ചെയ്തത് വീണ്ടും ആശങ്ക സൃഷ്ട്ടിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിക്കാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും ഇന്ന് അന്നൗൻസ്മെന്റിലൂടെ അറിയിച്ചിട്ടുണ്ട്.
ജില്ലയില്‍ 174 പേര്‍ക്ക് ഇന്ന്  കോവിഡ്  സ്ഥിരീകരിച്ചു.
154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 15 വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 89 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5119 പേര്‍ ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 152 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബെള്ളൂര്‍- ഒന്ന്        ചെങ്കള- നാല്       കരിവെള്ളൂര്‍-ഒന്ന്      തൃക്കരിപ്പൂര്‍-11
കാഞ്ഞങ്ങാട്-19       അജാനൂര്‍-15       പുല്ലൂര്‍പെരിയ-8      മടിക്കൈ-നാല്
പള്ളിക്കര-22       മധൂര്‍-ആറ്       കുമ്പള-ഒമ്പത്      ചെമ്മനാട്- 16
കാസര്‍കോട്-എട്ട്        മൊഗ്രാല്‍പുത്തൂര്‍-ഒന്ന്      മഞ്ചേശ്വരം-ആറ്
മംഗല്‍പാടി-ഒന്ന്        കള്ളാര്‍-ഏഴ്       പനത്തടി-ഒന്ന്      ഉദുമ-15
മുളിയാര്‍-ഒന്ന്      എന്‍മകജെ-ഒന്ന്      പുത്തിഗെ-രണ്ട്     വലിയറമ്പ-ഒന്ന്
പിലിക്കോട്-മൂന്ന്     നീലേശ്വരം-മൂന്ന്     കയ്യൂര്‍ചീമേനി-അഞ്ച്
കളനാട്-ഒന്ന്      കാറഡുക്ക-ഒന്ന്       തലശ്ശേരി-ഒന്ന്


No comments