JHL

JHL

കോവിഡ് ബാധിച്ചു മരിച്ച അറുപത്തിയഞ്ചുകാരന്റെ ബന്ധുക്കൾക്ക് ആശുപത്രി അധികൃതർ വിട്ടു നൽകിയത് യുവാവിന്റെ മൃതശരീരം. ശ്രദ്ധയിൽപ്പെടുന്നത് അന്തിമോപചാരങ്ങളർപ്പിച്ച് അന്ത്യക്രിയകളും കഴിഞ്ഞു സംസ്കരിക്കാനെടുത്തപ്പോൾ

മംഗളൂരു: (True News, Aug 23,2020) കോവിഡ് ബാധിച്ചു മരിച്ച അറുപത്തിയഞ്ചുകാരന്റെ ബന്ധുക്കൾക്ക് ആശുപത്രി അധികൃതർ വിട്ടു നൽകിയത് യുവാവിന്റെ മൃതശരീരം. പക്ഷെ അബദ്ധം മനസ്സിലാകുന്നത് മൃതദേഹം ദഹിപ്പിക്കാനെടുത്തപ്പോൾ മാത്രം. കുന്താപുര കോട്ടേശ്വരയിലാണ് സംഭവം. ശനിയാഴ്ച  പുലർച്ചെയാണ് അറുപത്തിയഞ്ചുകാരൻ ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ബന്ധുക്കളെത്തി ആശുപത്രിയിൽ നിന്നും ഇയാളുടെ ശവശരീരം സംസ്കാരത്തിനായി ഏറ്റുവാങ്ങി. തുടർന്ന്  അടുത്ത ബന്ധുക്കൾ അന്തിമോപചാരമർപ്പിച്ചു കഴിഞ്ഞ് മതപരമായ ചടങ്ങുകൾ നിർവഹിച്ച് മൃതദേഹം സംസ്കരിക്കാനെടുത്തപ്പോളാണ് മാറിയതായി അറിയുന്നത്. ഏകദേശം  ഇരുപത്തിയഞ്ചു വയസ് കാണിക്കുന്ന യുവാവിന്റേതായിരുന്നു  അന്ത്യക്രിയകൾ ചെയ്തു കഴിഞ്ഞ  മൃതദേഹമെന്നു  മനസ്സിലായി. കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ പ്രോട്ടോകോൾ പ്രകാരം പോളിത്തീൻ കവറിൽ അടച്ച നിലയിലായിരുന്നു അതുവരെ മൃതദേഹം സൂക്ഷിച്ചിരുന്നത്. അബദ്ധം മനസ്സിലായ ഉടനെ ബന്ധുക്കൾ ആംബുലൻസ് ഡ്രൈവറോട് തട്ടിക്കയറുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായി. പോലീസെത്തി നാട്ടുകാരെ ശാന്തരാക്കി. തുടർന്ന് അറുപത്തിയഞ്ചു കാരന്റെ മൃതദേഹം ശ്‌മശാനത്തിൽ എത്തിച്ച്  സംസ്കരിക്കുകയായിരുന്നു.യുവാവിന്റേത് ശവശരീരം ആശുപത്രിയിൽ തിരിച്ചെത്തിച്ചു





No comments