JHL

JHL

കൈരളി കട്ടത്തടുക്ക പി.ബി.മുഹമ്മദിന് നൽകുന്ന ആദരവ് അർഹതക്കുള്ള അംഗീകാരം.


  • ലേഖകൻ Sayeed  Banthadkam
കൈരളി യുടെ സജീവ പ്രവർത്തകനും സുഹൃത്തും ആയ സുൽഫിക്കർ എഫ് ബി യിൽ ടാഗ് ചെയ്ത ഒരു പോസ്റ്റ്‌ ആണ് ഈ കുറിപ്പിന്  ആധാരം. പുത്തിഗെ പഞ്ചായത്തിലെ സാമൂഹിക, സാംസ്‌കാരിക, കലാ,കായിക രംഗത്തെ നിറ സാന്നിധ്യമായ കൈരളി കട്ടത്തടുക്ക ഈ പ്രാവശ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ ത്തിൽ പുത്തിഗെ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി ബി മുഹമ്മദിനെ  ആദരിക്കുന്നു. ആദ്യം ആ പോസ്റ്റ്‌ ശ്രദ്ധയിൽ പെട്ടില്ല. പിന്നീടാണ് ശ്രദ്ധിച്ചത്. പിബി മുഹമ്മദ് ജനങ്ങൾക്കിടയിൽ പിബി എന്ന് ചുരക്ക പേരിൽ അറിയപ്പെടുന്ന പുത്തിഗെ യുടെ വൈസ് പ്രസിഡന്റ്‌ എന്ത് കൊണ്ടും ആദരവ് അർഹിക്കുന്ന വ്യക്തി തന്നെയാണ്  എന്ന കാര്യത്തിൽ സംശയം ലവലേശം ഇല്ല. പുത്തിഗക്കാരുടെ ആരോഗ്യം,വിദ്യാഭ്യാസം,കൃഷി തുടങ്ങി സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു ജനശ്രദ്ധ ആകർഷിച്ച വ്യക്തി ആണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും അംഗീകാരം പിബിക്കു  ഉണ്ട്. കോവിഡ് കാലമായതിനാൽ വലിയ ജാഗ്രത യാണ് അദ്ദേഹം കാട്ടിയത്. ഹെൽത്ത് ഡിപ്പാർട്ടുമായ് സഹകരിച്ചു ക്വാറന്റൈൻ ഒരുക്കുന്നതിലും ഹെല്പ് ഡസ്ക് പോലെയുള്ള കാര്യത്തിലും കൃത്യമായ ഇടെപെടുകളാണ് പിബി യുടെ ഭാഗത്തു നിന്നുണ്ടായത്. പഞ്ചായത്ത്‌ ന്റെ പദ്ധതികൾ പൊതു ജനങ്ങൾ അറിയുന്നത് ഒരു പക്ഷെ പിബി യിലൂടെ ആയിരിക്കും.ഉന്നത വിദ്യാഭ്യാസം നേടിയ പിബിക്ക്  ഇംഗ്ലീഷും നന്നായി വഴങ്ങും എന്നതിന്റെ തെളിവാണ് ദിനേന യുള്ള അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പത്ര വായന.
മുൻ പ്രവാസി ആയതിനാൽ വിദേശത്തും, നാട്ടിലുമായ് വിശാലമായ സുഹൃത്തു ബന്ധങ്ങൾ അദ്ദേഹത്തിന്റെ മുതൽക്കൂട്ടാണ്.ജാതി, മത, രാഷ്ട്രീയ, പ്രായ വ്യത്യാസം ഇല്ലാതെയുള്ള പിബി യുടെ പെരുമാറ്റം ഒന്നു വേറെ തന്നെയാണ്.
ഇനിയും ഒരുപാട് കാലം ജന നന്മ പ്രവർത്തനങ്ങൾ നൽകാൻ പിബി കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.അർഹത ഉള്ളവരെ കണ്ടെത്തി പ്രോത്സാഹനം നൽകുകയും ജനങ്ങൾ കു ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാനും കൈരളി കു കഴിയട്ടെ. എല്ലാ വിധ ആശംസകൾ.

No comments