JHL

JHL

ഓണം -2020; കുമ്പള മീപ്പിരി സെൻററിൽ ഓണം വിപണന മേളയ്ക്ക് തുടക്കം.

കുമ്പള(True News 27 August 2020): ഓണം പ്രമാണിച്ച് കുമ്പള മീപ്പിരി സെന്ററിൽ മീപ്പിരി വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ  വിലക്കിഴിവിൽ  ഇന്ന് മുതൽ 10 ദിവസം നീണ്ടുനിൽക്കുന്ന വമ്പിച്ച വിപണന  മേളയ്ക്ക് തുടക്കമായി.
രാജ്മോഹൻ ഉണ്ണിത്താൻ എംപി വിപണന മേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  കുമ്പള ഗ്രാമ  പഞ്ചായത്ത് പ്രസിഡണ്ട് കെ എൽ പുണ്ഡരീ കാക്ഷ മുഖ്യാതിഥിയായി സംബന്ധിച്ചു. വ്യാപാരി വ്യവസായി  കുമ്പള  യൂണിറ്റ് പ്രസിഡൻറ് വിക്രം പൈ, ജനറൽ സെക്രട്ടറി സത്താർ ആരിക്കാടി, ട്രഷറർ  അൻവർ സിറ്റി,നാസിർ മൊഗ്രാൽ,അഡ്വ.ഉദയകുമാർ ഹമീദ് കാവിൽ, മുഹമ്മദ് സ്മാർട്ട്‌ മീപ്പിരി   കൂട്ടായ്മ പ്രതിനിധികൾ എന്നിവർ  സംബന്ധിച്ചു.എം പി ക്കും, പഞ്ചായത്ത് പ്രസിഡണ്ടിനും  കൂട്ടായ്മയുടെ ഉപഹാരം സമർപ്പിച്ചു.


No comments