JHL

JHL

കാസറഗോഡ് ജില്ലയിൽ കോവിഡ് കേസുകൾ കുത്തനെ കൂടി.ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്ന്. സ്ഥിരീകരിച്ചവരുടെ എണ്ണം 231. കേരളത്തിൽ ഇന്ന് 2406പേർക്ക് കൂടി കോവിഡ്. 10 മരണവും സ്ഥിരീകരിച്ചു.2067 പേർക്ക് രോഗമുക്തി.


കാസറഗോഡ് / തിരുവനന്തപുരം (True News, Aug 27,2020):കേരളത്തിൽ ഇന്ന് 2406പേർക്ക് കൂടി  കോവിഡ്. 10 മരണവും  സ്ഥിരീകരിച്ചു.2067 പേർക്ക്  രോഗമുക്തി നേടി. കാസറഗോഡ് ജില്ലയിൽ  കോവിഡ് കേസുകൾ കുത്തനെ കൂടി.ഇന്ന്  സ്ഥിരീകരിച്ചവരുടെ എണ്ണം 231  ആണ്
ജില്ലയിൽ  219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ആറ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5532 പേര്‍  ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 58പേരെ ഡിസ്ചാര്‍ജ് ചെയ്തു. 
4525 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 527 പേര്‍ വിദേശത്ത് നിന്നെത്തിയവരും 380 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3618 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3208 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 34 ആയി. 
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്ന് 
കോവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്(223). ആദ്യമായിട്ടാണ് ജില്ലയില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 മുകളില്‍ കടക്കുന്നത്. ഇതിന് മുമ്പ് ഓഗസ്റ്റ് 19 ന് 174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ്,പ്രതിദിനത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.ജൂലൈ 22 മുതല്‍ ഇതുവരെയായി 17 തവണയാണ് നൂറിന് മുകളില്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

No comments