JHL

JHL

തങ്ങളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിച്ചു സമൂഹമാധ്യമങ്ങളിൽ പേരെടുത്ത ഉപ്പളയിലെ രണ്ടു കൊച്ചു പ്രതിഭകളെ ആദരിച്ചു


ഉപ്പള (True News, Aug 28,2020):  തങ്ങളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിച്ചു സമൂഹമാധ്യമങ്ങളിൽ പേരെടുത്ത ഉപ്പളയിലെ രണ്ടു കൊച്ചു പ്രതിഭകളെ ആദരിച്ചു ടൈപ്പോഗ്രാഫിക്കിൽ പുതിയൊരാധ്യായം രചിച്ച ഉപ്പള പാത്വാടിയിലെ ശരീഫത്ത് റാഫിയ ബീഗം, വെറും ഒരു മരക്കമ്പും കൊണ്ട് പോൾ വാൾട്ടിങ് താരങ്ങളെ പോലും അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയ ഉപ്പള മൂസോഡിയിലെ മുഹമ്മദ് അഫ്സൽ എന്നിവരെയാണ് മംഗൽപാടി ജനകീയവേദി മൊമെന്റോയും ക്യാഷ്‌ അവാർഡും നൽകി ആദരിച്ചത് .വരും നാളിൽ ഉയരങ്ങളിൽ ഉന്നതികൾ കരസ്ഥമാക്കാൻ ഇത് പോലുള്ള യുവപ്രതിഭകൾക്കാവട്ടെ എന്ന് മംഗൽപാടി ജനകീയവേദി നേതാക്കൾ ആശംസിച്ചു . മഹമൂദ് കൈക്കമ്പ,കരീം പൂന,അബു തമാം, സിദ്ദിഖ് കൈകമ്പ,റൈഷാദ് ഉപ്പള,അഷാഫ് മൂസക്കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.


No comments