JHL

JHL

ലോക കൊതുക് ദിനം കുമ്പളയിൽ ഗപ്പി മീനുകളെ വെള്ള കെട്ടുകളിൽ നിക്ഷേപിച്ചു.




കുമ്പള(True News, Aug 20,2020): കുമ്പള സാമൂഹ്യക ആരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ലോക കൊതുക് ദിനം ഗപ്പി മീനുകളെ വെള്ളകെട്ടുകൾ ഉള്ള സ്ഥലങ്ങളിൽ നിക്ഷേപിച്ച് ആചരിച്ചു.ആരോഗ്യ ബോധവത്ക്കരണം,കൊതുക് ഉറവിട നശീകരണം.ഓൺലൈൻ മീറ്റിംഗ് തുടങ്ങിയ പരിപാടികൾ വരും ദിവസങ്ങളിൽ നടത്തും.
കൊതുക് ജന്യരോഗങ്ങളായ ഡങ്കിപ്പനി,മലമ്പനി,മന്ത് തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കുക എന്നുള്ളതാണ് കൊതുക് ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
കുമ്പള ഹെൽത്ത് ബ്ലോക്കിൽ ജൂലൈമാസത്തിൽ 82 ഡങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ആഗസ്റ്റിൽ 8 കേസുകൾ മാത്രമേ ഉള്ളൂ.
കുമ്പള,പുത്തിഗെ,മധൂർ,ബദിയഡുക്ക,പെർള,കുമ്പഡാജെ,ബെള്ളൂർ തുടങ്ങിയ പഞ്ചായത്തുക്കളിൽ കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പരിപാടി കുമ്പള സിഎച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകര ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.അസി:ലെപ്രസി ഓഫീസർ മോഹനൻ പിള്ള,ഹെൽത്ത് ഇൻസ്പെക്ടർ കുര്യാകോസ് ഈപ്പൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ. ആദർശ്,പി.വിവേക്,ജെ.പി.എച്ച്എൻ എസ്.ശാരദ,ഡ്രൈവർ വിൽഫ്രഡ് എന്നിവർ പ്രസംഗിച്ചു. 

No comments