JHL

JHL

സ്വാതന്ത്ര്യദിനത്തിൽ എം എസ് മൊഗ്രാൽ ഗ്രന്ഥാലയത്തിന്റെ ടേബിൾ ടോക്ക്.മഹാത്മ കോളേജിൽ വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ.ഉളുവാർ ശംസുൽ ഉലമ ഇസ്ലാമിക് സെൻററിലും കുമ്പള ഹയർസെക്കന്ഡറിയിലും സ്വാതന്ത്രദിന പരിപാടികൾ


മൊഗ്രാൽ(True News, Aug 16,2020) :  രാജ്യത്തിന്റെ എഴുപത്തിനാലാ മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആലോഷിച്ചു. കുമ്പള മഹാത്മ കോളേജിൽ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ദേശഭക്തി ഗാനം, പ്രസംഗം, ക്വിസ് പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ കെ എം എ സത്താർ പതാക ഉയർത്തി. വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഇസ്മയിൽ ആരിക്കാടി, കൗസർ അഹമ്മദ്, അനിത, സഹന, സന്ധ്യ തുടങ്ങിയവർ സംബന്ധിച്ചു.
 ഉളുവാർ ജമാഅത്ത് പള്ളി പരിസരത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ എം ഇദ്ദീൻ കുഞ്ഞി പതാക ഉയർത്തി. ട്രഷറർ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാർ, ലത്തീഫ് മാസ്റ്റർ, തുടങ്ങിയവർ സംബന്ധിച്ചു.
മൊഗ്രാൽ എംഎസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം ടേബിൾ ടോക്ക് സംഘടിപ്പിച്ചു . 'സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം ' എന്ന വിഷയത്തിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചർച്ചയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികൾ സംബന്ധിച്ചു.
സിദ്ദിഖ് അലി മൊഗ്രാൽ പതാക ഉയർത്തി . നിസാർ പെർവാഡ് ടേബിൾ ടോക്ക് ഉൽഘാടനം ചെയ്തു . സിദ്ദിഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു . സിദ്ദിഖ് അലി മൊഗ്രാൽ , ബി എൻ മുഹമ്മദലി , റാഷിദ് മൊഗ്രാൽ , ഫവാസ് ഇബ്രാഹിം എന്നിവർ സംസാരിച്ചു . എം എം നുഹ്മാൻ മാസ്റ്റർ സ്വാഗതവും ഹനീഫ് മുഹമ്മദ് നന്ദിയും പറഞ്ഞു .
ഉളുവാർ ശംസുൽ ഉലമ ഇസ്ലാമിക് സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മീരാൻ ഹാജി പതാക ഉയർത്തി. ഹൈദർ വാഫി, എം അബ്ദുല്ല, മുഹമ്മദ് കുഞ്ഞി കോരത്തില, മുഹമ്മദ് കുഞ്ഞി അറബി ഹാജി, മുഹമ്മദ് മുഖ്താർ എന്നിവർ സംബന്ധിച്ചു.

ജി എച് എസ് എസ് കുമ്പളയിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലിൻറമ്മ ടീച്ചർ പതാക ഉയർത്തി. പ്രിൻസിപ്പാൾ ഗിരീഷ് അധ്യക്ഷത വഹിച്ചു.
മഹാത്മ കോളേജിൽ വിദ്യാർത്ഥികൾക്ക്  വിവിധ മത്സരങ്ങൾ.ഉളുവാർ ശംസുൽ ഉലമ ഇസ്ലാമിക് സെൻററിലും കുമ്പള ഹയർസെക്കന്ഡറിയിലും സ്വാതന്ത്രദിന  പരിപാടികൾ

No comments