JHL

JHL

കോവിഡ് ഉത്തർപ്രദേശിൽ മറ്റൊരു മന്ത്രി കൂടി മരിച്ചു. മരിച്ചത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നേതാവും സൈനിക ക്ഷേമ മന്ത്രിയുമായ ചേതൻ ചൗഹാൻ


ലക്‌നൗ (True News, Aug 16,2020): ഉത്തർപ്രദേശിൽ മറ്റൊരു മന്ത്രി കൂടി കോവിഡ് ബാധിച്ചു മരിച്ചു. മരിച്ചത്മന്ത്രിയുമായ ചേതൻ ചൗഹാനാണു ഇന്ന് വൈകീട്ടോടെ മരിച്ചത്. കോവിഡ് ബാധിച്ചു ഗുരുതരമായി ചികിത്സയിലിരിക്കെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. രണ്ടു ദിവസമായി ചേതൻ ചൗഹാൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.
ഉത്തർപ്രദേശ് മന്ത്രിസഭയിൽ സൈനിക ക്ഷേമം, ഹോം ഗാർഡ്സ്, പിആർഡി, സിവിൽ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ചൗഹാൻ. മുൻ ലോക്സഭാംഗമാണ് ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. കഴിഞ്ഞ മാസമാണ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്. 
1969 മുതൽ 1978 വരെ നീളുന്ന രാജ്യാന്തര കരിയറിൽ ഇന്ത്യയ്ക്കായി 40 ടെസ്റ്റും ഏഴ് ഏകദിനങ്ങളും കളിച്ച കളിച്ച താരമാണ് ചൗഹാൻ. 40 ടെസ്റ്റുകളിൽനിന്ന് 31.57 ശരാശരിയിൽ 2084 റൺസ് നേടി.97 റൺസാണ് ഉയർന്ന സ്കോർ. ഏഴ് ഏകദിനങ്ങളിൽനിന്ന് 153 റൺസുമെടുത്തു 
പഴയ കാല ഓപ്പണറായ ചൗഹാൻ സുനിൽ ഗവാസ്കറിന്റെ കൂടെ നിരവധി ക്രിക്കെറ്റ് ടെസ്റ്റുകളിൽ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തിട്ടുണ്ട്

No comments