JHL

JHL

സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസറഗോഡ് ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം അയ്യായിരം കടന്നു;3570പേർക്ക് ഇതുവരെ രോഗമുക്തി ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് 159 പേർക്ക്;



തിരുവനന്തപുരം /കാസറഗോഡ് (True News, Aug 30,2020): സംസ്ഥാനത്ത്   ഇന്ന് 2154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പേർക്ക് രോഗമുക്തി കാസർഗോഡ് ജില്ലയിൽ  159ഇന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 
ഇതോടെ ജില്ലയില്‍ കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരം കവിഞ്ഞു. 5039 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 550 പേര്‍ വിദേശത്ത് നിന്നെത്തിയവരും 399 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4090 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3570 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ആഗസ്റ്റ് 30) ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഉറവിടമറിയാത്ത് രണ്ട് പേരടക്കം 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 117 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6218 പേര്‍
വീടുകളില്‍ 5158 പേരും സ്ഥാപനങ്ങളില്‍ 1060 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6218 പേരാണ്. പുതിയതായി 1015 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1028 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 709 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 395 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 211 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 90 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 
ബേഡഡുക്ക- 5         ചെറുവത്തൂര്‍- 4        അജാനൂര്‍- 22      പള്ളിക്കര- 12
മടിക്കൈ- 2       കോടോംബേളൂര്‍- 1        പുല്ലൂര്‍ പെരിയ- 6
ചെമ്മനാട്-5       പൈവളിഗെ-8          മംഗല്‍പാടി-3        കയ്യൂര്‍ ചീമേനി- 6
പിലിക്കോട്- 8        കാസര്‍കോട്-10         കാറഡുക്ക- 1
ബദിയഡുക്ക-1          കിനാനൂര്‍ കരിന്തളം- 3         നീലേശ്വരം-16
കാഞ്ഞങ്ങാട്- 12        മധൂര്‍- 2       ചെങ്കള- 3      കള്ളാര്‍- 2
ഈസ്റ്റ് എളേരി-1      കുമ്പള- 6     മഞ്ചേശ്വരം-10     തൃക്കരിപ്പൂര്‍- 6
മൊഗ്രാല്‍പുത്തൂര്‍- 2    വോര്‍ക്കാടി-2


No comments