JHL

JHL

ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അഭിഭാഷകൻ മരിച്ചു


മംഗളൂരു (True News, Aug 28,2020): ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയോയിലായിരുന്ന മംഗളൂരുവിലെ അഭിഭാഷകൻ മരണത്തിനു കീഴടങ്ങി. സുള്ള്യ സ്വദേശിയും മംഗളൂരു ആകാശ്ഭവനയിലെ താമസക്കാരനുമായ അഡ്വക്കേറ്റ് ബി എം ദുഗ്ഗപ്പയാണ് മരിച്ചത്. ഇരുപത്തിയാറാം തീയതി വൈകുന്നേരം   മംഗളൂരു ബിജായിയിൽ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിനടുത്തു വെച്ചാണ് ഇയാളുടെ ബൈക്ക് അപകടത്തിൽ പെടുന്നത്. പിറകെ വന്ന കാർ ഇദ്ദേഹം ഓടിക്കുകയായിരുന്നു സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദുഗ്ഗപ്പയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണപ്പെട്ടു. മംഗളൂരു ബാർ കൗൺസിൽ അംഗമായിരുന്നു ഇദ്ദേഹം. സംസ്കാരം ശനിയാഴ്ച സ്വദേശമായ സുള്ള്യയിൽ നടക്കും 

No comments