കാറിൽ അനധികൃതമായി കടത്തുകയായിരുന്ന 96 ലിറ്റർ വിദേശ മദ്യം നാട്ടുകാർ പിടികൂടി. പ്രതി രക്ഷപ്പെട്ടു. എക്സൈസ് സംഘമെത്തി കാറും മദ്യവും കസ്റ്റഡിയിലെടുത്തു.
അംഗഡിമുഗർ(True News, Aug 16,2020): കാറിൽ അനധികൃതമായി കടത്തുകയായിരുന്ന 96 ലിറ്റർ വിദേശ മദ്യം നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പ്രതി രക്ഷപ്പെട്ടു. മദ്യവും കാറും കസ്റ്റഡിയിൽ. അംഗഡിമുഗർ സ്കൂളിന് സമീപം കാറിൽ കൊണ്ടു വന്ന മദ്യം ഇറക്കുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ കാർതടഞ്ഞു പരിശോധിച്ചു.,ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. . നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കുമ്പള എക്സൈസ് ഇൻസ്പെക്ടർ എൻ നൗഫലും സംഘവും എത്തി മദ്യവും ആൾട്ടോ കാറും കസ്റ്റഡിലെടുത്തു. കാർ പരിരോധിച്ചപ്പോൾ 96 ലീറ്റർ കർണ്ണാടക നിർമ്മിത മദ്യം കണ്ടത്തി. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിതായി എക്സൈസ് സംഘം പറഞ്ഞു. ഈ ഭാഗങ്ങളിൽ മദ്യ വിൽപ്പനയും മദ്യ കടത്തും നാട്ടുകാർക്ക് ശല്യമായി മാറിയതായി പരിസര വാസികൾ പറഞ്ഞു.
Post a Comment