JHL

JHL

വാഹനമിടിച്ചു തകർത്ത റയിൽവേ സുരക്ഷാ കവാടം വീണ്ടും നാട്ടുകാർ നന്നാക്കി പുനസ്ഥാപിച്ചു.


മൊഗ്രാൽ(True News, Aug 20, 2020):കൊപ്പളം അണ്ടർപാസേജിലൂടെ വലിയ വണ്ടികൾ കടന്നു പോകുന്നത് തടയാൻ റെയിൽവേ അധികൃതർ സ്ഥാപിച്ച സുരക്ഷാ കവാടം വാഹനമിടിച്ചു തകർത്തത് നാട്ടുകാർ ഇടപെട്ട് വീണ്ടും നന്നാക്കി പുനസ്ഥാപിച്ചു. ഇത് മൂന്നാം തവണയാണ് വാഹനമിടിച്ച് സുരക്ഷാ കവാടം തകരുന്നത്. 
റെയിൽവേ അധികൃതർ പ്രദേശവാസികളെ വിളിച്ച് ഇത് തുടർന്നാൽ അണ്ടർ പാസ്സേജ് സൗകര്യം അടച്ചിടുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നാട്ടുകാർ ഇടപെട്ട് സുരക്ഷാ കവാടം പുനഃസ്ഥാപിച്ചത്. രാത്രിയുടെ മറവിലാണ് സുരക്ഷാ കവാടം തകർക്കുന്നതെന്ന് നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്. ഇനി ഇത്തരത്തിൽ വലിയ വണ്ടികൾ പോകുന്നത് കണ്ടാൽ തടയാനാണ് പ്രദേശവാസികളുടെ തീരുമാനം.
റെയിൽവേ ഇരട്ടപ്പാത വന്നതോടുകൂടി യാത്രാദുരിതം നേരിട്ട മൊഗ്രാൽ പടിഞ്ഞാറ് പ്രദേശത്തേക്ക് രോഗികൾക്കും, മത്സ്യത്തൊഴിലാളികൾക്കുമൊക്കെ ചെറുവാഹനങ്ങളിലും ആംബുലൻസിലുമൊ ക്കെ യാത്ര ചെയ്യാൻ വർഷങ്ങൾക്കു മുമ്പ് ജനപ്രതിനിധികളും നാട്ടുകാരും ഇടപെട്ടാണ് ഇങ്ങനെയൊരു അണ്ടർ പാസ്സേജ് സൗകര്യം റെയിൽവേ അധികൃതരുടെ അനുമതിയോടെ ലഭ്യമാക്കിയത്. ഇത് ദുരുപയോഗം ചെയ്യുന്ന സമീപനമാണ് ഈയടുത്തകാലത്തായി കണ്ടുവരുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്താനാണ് നാട്ടുകാരുടെ തീരുമാനം.
 

No comments