JHL

JHL

തിരുവനന്തപുരം വെഞ്ഞാറമൂട് കൊലപാതകം : മുഖ്യ പ്രതി പോലീസ് പിടിയിൽ



തിരുവനന്തപുരം (True News Malayalam)വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. മിഥിൽ രാജ്(32), ഹഖ് മുഹമ്മദ്(25) എന്നിവരാണ് കൊല്ലപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ പോയ ഇരുവരെയും തടഞ്ഞുനിർത്തി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന്റെ മുഖ്യപ്രതി വെള്ളി സജിത്ത് പിടിയിലായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സജിത്ത്.
രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. മിതിലാജ് ഡി.വൈ.എഫ്.ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം. കലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമാണ്.  പ്രദേശത്ത് കുറച്ചു മാസങ്ങളായി  സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനിൽ വച്ചായിരുന്നു കൊലപാതകം. ഹഖ് മുഹമ്മദിനെ തേമ്പാംമൂട് ഉള്ള വീട്ടിലേക്ക് കൊണ്ടുവിടാൻ എത്തിയതായിരുന്നു മിഥിലാജ്.

ഇടത്തെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ ഹഖ് മുഹമ്മദ് വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സംഭവത്തിന് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് റൂറൽ എസ്‍പി ബി.അശോകൻ പറഞ്ഞു.



പ്രതികൾക്കെതിരെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും പരിസരപ്രദേശത്തും നിരവധി കേസുകൾ നിലവിലുണ്ട്. രണ്ടു മാസങ്ങൾക്കു മുമ്പ് ഡിവൈഎഫ്ഐ നേതാവ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
കൊലപാതകം നടന്ന സ്ഥലം ദക്ഷിണമേഖലാ ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ സന്ദർശിച്ചു. മറ്റു പ്രതികളെ പറ്റി വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.

No comments