JHL

JHL

സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കാസറഗോഡ് 42 പേര്‍ക്ക്.ജില്ലയില്‍ നിന്നുള്ള 125 പേർക്ക് രോഗമുക്തി


തിരുവനന്തപുരം(True News, Aug 18,2020): സംസ്ഥാനത്ത്  ഇന്ന് 1758 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കാസറഗോഡ് 42 പേർക്കാണ് ഇന്ന് രോഗംസ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചതാണിത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍കോട്ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 

ആറ് മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് എട്ടിന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യന്‍ (54) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണം 175 ആയി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,365 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 125 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.



കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: 
ഉറവിടമറിയാത്ത ആള്‍    അജാനൂര്‍ പഞ്ചായത്തിലെ 57 കാരന്‍
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ചെമ്മനാട് പഞ്ചായത്തിലെ 60, 33, 70 വയസുള്ള പുരുഷന്മാര്‍, 22, 26 വയസുള്ള സ്ത്രീകള്‍, രണ്ട് വയസുകാരി
ഉദുമ പഞ്ചായത്തിലെ 15, 11, വയസുള്ള പെണ്‍കുട്ടികള്‍, 18, 21 വയസുള്ള പുരുഷന്മാര്‍, 30, 19, 40, 62, 31, 62 വയസുള്ള സത്രീകള്‍, 11 കാരന്‍
കുമ്പള പഞ്ചായത്തിലെ ഒമ്പത് വയസുകാരി, 52 കാരി, 47 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 39 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 50, കാരന്‍, 44 കാരി
ചെങ്കള പഞ്ചായത്തിലെ 65, 32 വയസുള്ള സ്ത്രീകള്‍, 43 കാരന്‍, ആറ് ,നാല് വയസുള്ള പെണ്‍കുട്ടികള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 35, 60, 25, 38 വയസുള്ള സത്രീകള്‍ 16, 12 വയസുള്ള ആണ്‍കുട്ടികള്‍
കള്ളാര്‍ പഞ്ചായത്തിലെ 42 കാരന്‍
വലിയപറമ്പ പഞ്ചായത്തിലെ 45 കാരന്‍
നീലേശ്വരം നഗരസഭിയിലെ രണ്ട് വയസുകാരന്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 80 കാരി
പള്ളിക്കര പഞ്ചായത്തിലെ മൂന്ന് വയസുകാരന്‍
വിദേശം 
നീലേശ്വരം നഗസഭയിലെ 23 കാരി (ദുബായ്)
ഇതരസംസ്ഥാനം 
കാഞ്ഞങ്ങാട് നഗരസഭയിലെ 25 കാരന്‍ (കര്‍ണ്ണാടക)
127 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
മഞ്ചേശ്വരം - മൂന്ന്
ബദിയഡുക്ക - ഒന്ന്
ഉദുമ -10
കാഞ്ഞങ്ങാട് -ഏഴ്
കളളാര്‍ -ഒന്ന്
പളളിക്കര -11
കാസര്‍കോട് - 35
തൃക്കരിപ്പൂര്‍- ആറ്
ചെന്നമാട് -16
കുമ്പള -12
അജാനൂര്‍ -മൂന്ന്
മംഗല്‍പാടി -അഞ്ച്
നീലേശ്വരം -നാല്
പൂല്ലൂര്‍ പെരിയ -ഒന്ന്
വോര്‍ക്കാടി -ആറ്
മൊഗ്രാല്‍ പുത്തൂര്‍ -ഒന്ന്
മധൂര്‍ -മൂന്ന്
ചെങ്കള -ഒന്ന്
പടന്ന -ഒന്ന്

No comments