JHL

JHL

കുമ്പള മീപ്പിരി സെന്ററിൽ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു


കുമ്പള(True News Malayalam): ഓണം വിപണന മേള നടന്ന് കൊണ്ടിരിക്കുന്ന കുമ്പള മീപ്പിരി സെന്ററിൽ തിരുവോണത്തോടനുബന്ധിച്ച് ഓണാഘോഷം സംഘടിപ്പിച്ചു.പരിപാടി കുമ്പള പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു.



മെഡിക്കൽ ഓഫീസർ ഡോക്ടർ സുഹൈബ് തങ്ങൾ, സി.പി.എം ഏരിയാ സെക്രട്ടറി സി എ സുബൈർ, അഷ് റഫ് കാർളെ, അഡ്വ. ഉദയ കുമാർ, ഖലീൽ മാസ്റ്റർ, മൂസ പേരൂർ, അഷ് റഫ് കൊട്ടൂടൽ, ഹമീദ് കാവിൽ,   മുഹമ്മദ് സ്മാർട്ട്, അബ്ദുല്ലത്തീഫ് കുമ്പള,നിയാസ്, കെ.എം അബ്ബാസ്, അറബി ബ്രൈറ്റ് ലുക്ക്, ആരിഫ്,  തുടങ്ങിയവർ സംബന്ധിച്ചു. ഇബ്രാഹിം ബത്തേരി അദ്ധ്യക്ഷത വഹിച്ചു.
മൂസ മൊഗ്രാൽ സ്വാഗതവും അഡ്വ. ഉദയ കുമാർ നന്ദിയും  പറഞ്ഞു.
തുടർന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയോടെയാണ് പരിപാടി സമാപിച്ചത്.
സെപ്തംബർ പത്ത് വരെ മീപ്പിരി സെന്ററിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ വിലക്കുറവടക്കം വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.






No comments