JHL

JHL

കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയത് അഞ്ചംഗ സംഘം; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അന്വേഷണം ഊർജിതമെന്ന് പോലീസ്


കുമ്പള(True News, Aug 10,2020) :കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങളിലെ കവർച്ച അന്വേഷണം ഊർജിതമെന്ന് പോലീസ്. കുമ്പളയിൽ ഇന്നലെ രാത്രിയാണ് കോരിച്ചൊരിയുന്ന മഴയുടെ മറവിൽ എട്ടോളം വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടന്നത്. പണവും, ഡ്രെസ്സുകളും, വിലപിടിപ്പുള്ള ഫാൻസി വസ്തുക്കൾ തുടങ്ങി മറ്റനേകം സാധനങ്ങൾ  മോഷണം പോയവയിൽ ഉൾപ്പെടും. 
         കോവിഡ് -19 വ്യാപന സുരക്ഷയുടെ ഭാഗമായി മാസങ്ങളായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾ ഈ കഴിഞ്ഞ എട്ടാം തീയ്യതി മുതലാണ് തുറന്നു പ്രവർത്തനമാരംഭിച്ചത്. ഇതിനിടയിലാണ് ഇന്നലെ രാത്രി കവർച്ചയും നടന്നു എന്നുള്ളത് വ്യാപാരികളെ  ഏറെ ദുരിതത്തിലാക്കുകയും, ആശങ്കാകുലരാക്കുകയും ചെയ്തിട്ടുണ്ട്. 
           അംന കളക്ഷൻ, മിസ്സ്‌ റോസ്, ടോപ് ലേഡി, റാംപ്, ലെതർ വേൾഡ്, ബാഗ് പാലസ്, കണ്ണൂർ മൊബൈൽസ്, എം. കെ എന്റർപ്രൈസസ് എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. 
            കവർച്ച നടന്ന വ്യാപാര സ്ഥാപനങ്ങൾ വിരലടയാള വിദഗ്ദർ പരിശോധിച്ചു. കുമ്പള സബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദ് എന്നിവർ അന്വേഷണത്തിന്ന് നേതൃത്വം നൽകി. 
അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് സൂചന. കവർച്ച സംഘം കടകളിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
          കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. എൽ പുണ്ഡരീകാക്ഷ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ. കെ ആരിഫ്, ബി. എൻ മുഹമ്മദലി, അഷ്‌റഫ്‌ കൊടിയമ്മ, വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ് പ്രസിഡന്റ്‌ വിക്രം പൈ, ജനറൽ സെക്രെട്ടറി സത്താർ ആരിക്കാടി, ട്രെഷറർ അൻവർ സിറ്റി, എന്നിവർ കവർച്ച നടന്ന വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. 
            കുമ്പളയിൽ നടന്ന കവർച്ചയിൽ അന്വേഷണം നടത്തി കവർച്ചക്കാരെ ഉടൻ പിടികൂടണമെന്ന്  രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി, എം. സി ഖമറുദ്ധീൻ എം. എൽ. എ എന്നിവർ ആവശ്യപ്പെട്ടു. 


No comments