JHL

JHL

കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു

പുത്തൂരു (True News, Aug 31,2020): കർണാടക പുത്തൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. പുത്തൂർ നരിമൊഗറുവിലാണ് അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.അപകട ശേഷം കാറിലുണ്ടായിരുന്നവർ സ്ഥലം വിട്ടിരുന്നു. . ഞായറാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്.  കട്ടടബയലിലെ  ഐത്തപ്പയുടെ മകനും ഐ ടി ഐ വിദ്യാർത്ഥിയുമായ മിഥുൻ(18|) മിഥുന്റെ പിതൃ സഹോദരൻ മെസ്‌കോം ജീവനക്കാരനായ ഉമേഷിന്റെ  മകനും സെന്ററിങ് തൊഴിലാളിയുമായ ഭവിത്ത്(19) എന്നിവരാണ് മരിച്ചത്. രണ്ടുപേരും കുരിയ ഇഡബെട്ടുവിലാണ് താമസം. അപകട ശേഷം   യുവാക്കൾ അരമണിക്കൂറോളം റോഡിൽ കിടന്ന ശേഷം  ഇതുവഴി വന്ന പുത്തൂർ മഹലിഗേശ്വര ക്ഷേത്ര കമ്മീറ്റി പ്രസിഡന്റ് അരുൺ കുമാർ പുട്ടില രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവാക്കളെ കാണുകയും തന്റെ കാറിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. എന്നാൽ ഭവിത് ആശുപത്രിയിലെത്തുമ്പോളേക്കും മരിച്ചിരുന്നു. പുലർച്ചയോടെ മിഥുനും മരിക്കുകയായിരുന്നു. വീരമംഗലയിൽ ഒരു സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.

No comments