JHL

JHL

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന ; മംഗൽപ്പാടി ജനകീയ വേദി സെപ്തംബർ ഒന്ന് മുതൽ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിലേക്ക്

ഉപ്പള(True News 31 August 2020):
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ മംഗൽപാടി ജനകീയവേദി നടത്തുന്ന ജനകീയ സത്യഗ്രഹ റിലേ സമരം സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാട്ടേഴ്സ്  ഹോസ്പിറ്റൽ കവാടത്തിനു മുന്നിൽ സെപ്റ്റംബർ 1  ചൊവ്വാഴ്ച  രാവിലെ 10 മണിക്കാണ്  അനിശ്ചിത കാല സത്യഗ്രഹ സമരത്തിന് തുടക്കം കുറിക്കുന്നത്. 

മംഗൽപ്പാടി  കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ  ആയിരുന്ന ആശുപത്രിയെ   താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെട്ടപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു ഇവിടുത്തെ ജനങ്ങൾ. പക്ഷെ ഇത് വരെ മതിയായ സൗകര്യങ്ങളോ, ഡോക്ടർമാരോ, കെട്ടിടങ്ങളോ നിർമ്മിക്കാതെ അവഗണിക്കുകയാണ്. വർഷങ്ങളായി മംഗൽപാടി ജനകീയവേദി മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി മുറവിളി കൂട്ടുകയാണ്. ഒരു പരിഹാരവും കാണാത്തതിനാൽ കോവിഡിന് മുമ്പ് നടക്കേണ്ടിയിരുന്ന സമരമാണ് ചൊവ്വാഴ്ച തുടങ്ങുന്നത്. കോവിഡ് പ്രോട്ടോകോൾ മൂലം സമരം മാറ്റിവെച്ച്  മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ധനമന്ത്രിക്കും ജില്ലയിലെ  മന്ത്രി കൂടിയായ റവന്യൂ മന്തി ചന്ദ്രശേഖരനും 10000ൽ അധികം മെയിലുകൾ അയച്ചു ഓൺലൈൻ സമരവും നടത്തി. ആശുപത്രിയുടെ ശോചനീയാവസ്ഥയെക്കുറിച്ച്  സൂചിപ്പിച്ചിരുന്നു. DEVELOP MANJESHWAR TALUK HOSPITAL  എന്ന ഹാഷ് ടാഗോടെ നടന്ന ഓൺലൈൻ ക്യാമ്പയിന് വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളും മറ്റും  പിന്തുണയുമായി എത്തിയതും ഏറെ ശ്രദ്ദേയമാണ്. കോവിഡ് കാലത്ത് ഇവിടെ ചികിത്സ കിട്ടാതെ മാത്രം ഇരുപതോളം  ജീവനുകളാണ്   നഷ്ടപ്പെട്ടത്. ഇതൊന്നും പ്രാദേശിക - സംസ്ഥാന തലത്തിൽ ചർച്ചയാവാത്തതും ഇവിടത്തെ ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു.അത് കൊണ്ടാണ് "ഞങ്ങളും മനുഷ്യരാണ് ഞങ്ങളുടെ  ജീവനും വിലയുണ്ട് " എന്ന തലക്കെട്ടോടെ ഈയടുത്ത് ജനങ്ങൾ വിവിധ സമൂഹ്യ മാധ്യമങ്ങളിലൂടെപ്രതിശേധമുയർത്തിയിരുന്നു .

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയെ കിഫ്ബിയിൽ ഉൾപ്പെടുത്തി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുക,മതിയായ ചികിത്സാ സൗകര്യങ്ങളും, ഡോക്ടേർസ് അനുബന്ധ സ്റ്റാഫ് ,ലാബ്,മറ്റ് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നുമാണ് ഈ സമരത്തിൽ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും എം.ജെ.വി ഭാരവാഹികൾ അറിയിച്ചു.

No comments