JHL

JHL

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പുകൾ: തെരെഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പത്രികയും കെട്ടിവെക്കാനുള്ള പണവും ഓൺലൈനിലും;എൺപതുകഴിഞ്ഞവർക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട്


ന്യൂഡൽഹി : (True News, Aug 21,2020):  കോവിഡ് കാലത്തെ തെരഞ്ഞെടുപ്പുകൾക്കായി തെരെഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പത്രികാ സമർപ്പണം ഓൺലൈൻ ആയി നടത്തുകയോ  ഓൺലൈനിൽ ലഭിക്കുന്ന ഫോം പ്രിന്റ് ഔട്ട് എടുത്തു അയക്കുകയോ ചെയ്യാം. കെട്ടിവെക്കാനുള്ള പണം  ഓൺലൈനിലും ഓഫ്‌ലൈനിലും അടയ്ക്കാം .  .പ്രചരണം ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം 
പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ 
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. 
വോട്ടിങ്ങിനായി സജ്ജീകരിച്ച മുറിയുടെ പ്രവേശനകവാടത്തില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ സ്ഥാപിക്കണം. 

എല്ലാവരേയും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കണം. 
സാമൂഹിക അകലം വീടുകള്‍ തോറുമുള്ള പ്രചാരണത്തിന് പരമാവധി 5 പേര്‍ മാത്രം. 
വോട്ടെടുപ്പിന്‌ എല്ലാ വോട്ടര്‍മാരും കയ്യുറ ധരിക്കണം. 
സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി റപ്പാക്കുന്നതിനായി വലിയ മുറികള്‍ വോട്ടിങ്ങിനായി സജ്ജമാക്കണം. 
പോളിങ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കായി ആവശ്യത്തിന് വാഹനങ്ങള്‍ ആവശ്യത്തിന് വാഹനങ്ങള്‍ ഉറപ്പാക്കണം. 
എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നിയമസഭാമണ്ഡലങ്ങളിലും ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. ഇവര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും. 
നാമനിര്‍ദേശ പത്രികയും സത്യവാങ്ങമൂലവും ഓണ്‍ലൈനായും ലഭ്യമാണ്. പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ ഇതിന്റെ പ്രിന്റ് ഔട്ട് കോപ്പി എടുത്ത് റിട്ടേണിങ്ങ് ഓഫീസര്‍ക്ക് നല്‍കുകയോ ചെയ്യാം. 
കെട്ടിവെക്കാനുള്ള ഓണ്‍ലൈനായും നേരിട്ടും അടയ്ക്കാം. 
 നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ആള്‍ക്കൊപ്പം പരമാവധി രണ്ട് പേര്‍ക്ക് റിട്ടേണിങ്ങ് ഓഫീസറുടെ മുന്നിലെത്താം. 
തപാല്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഭിന്നശേഷിക്കാര്‍, 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, അവശ്യസര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും ലഭിക്കും 

No comments